ലാലിഗയിൽ കഴിഞ്ഞ കുറെ സീസണുകളിൽ കാണാത്ത ഒരു ആവേശമായിരുന്നു 2020-21 സീസണിൽ. ഒരു ജയം കീരിടത്തിലേക്കുള്ള ദൂരം ബാക്കിയുള്ളത് ഒരു മത്സരം എന്ന നിർണായക മത്സരത്തിലാണ് അത്ലറ്റികോ മാഡ്രിഡ് ഈ സീസണിലെ അവസാന മത്സരത്തിൽ ആവേശകരമായ ഒരു കിരീട നേട്ടം സ്വന്തമാക്കുന്നത്.
അവസാന മത്സരം മുമ്പായി അത്ലെറ്റികോയ്ക്ക് വെല്ലിവിളിയായി ഉണ്ടായിരുന്നത് ബദ്ധ വൈരികളും അയൽക്കാരുമായ റയൽ മാഡ്രിഡായിരുന്നു. സീസണിലെ 37-ാം മത്സരം കഴിഞ്ഞപ്പോൾ ലാലിഗി ഇത്തവണയും മാഡ്രിഡിൽ തന്നെയാകും ഇരിക്കുക എന്ന് ഉറപ്പിച്ച് മെസിയുടെ ബാഴ്സലോണയുടെ വെല്ലിവിളി അന്ന് അവസാനിക്കുകയും ചെയ്തു.
അവസാന മത്സരത്തിൽ ജയം മാത്രമാണ് സിമിയോണിയക്ക് സംഘത്തിനും കപ്പ് നേടാനുള്ള ഏക ലക്ഷ്യം. കളി സമനില ആയാൽ ഒപ്പം പോയിന്റെ പട്ടികയിൽ തൊട്ട് പിന്നിലുള്ള റയൽ ജയിച്ചാൽ സിനിദിൻ സിദാന്റെ ട്രോഫി ശേഖരണത്തിൽ ഒന്നും കൂടിയാകും ലാലിഗാ 2020-21 സീസൺ കീരടം.
അവസാന മത്സരത്തിൽ റെലീഗേഷൻ കാത്തിരിക്കുന്ന് സാക്ഷാൽ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള റയൽ വയ്യഡോലിഡായിരുന്നു അത്ലെറ്റികോയുടെ എതിരാളി. റയലിനാകട്ടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള വിയ്യറയലും. ഇരു ടീമും ഒരു ഗോളിന് പിന്നിൽ നിന്നാണ് അവസാനം രണ്ട് ഗോൾ നേടി ജയിച്ചെങ്കിലും. കപ്പ് സിമിയോണിയുടെ സംഘത്തിന്റെ പക്കൽ സുരക്ഷിതമായിരുന്നു.
ലൂയിസ് സുവാരിസ് വീണ്ടും അത്ലെറ്റികോയുടെ രക്ഷകനാകുകയായിരുന്നു. 37-ാം മത്സരത്തിൽ സമനില വഴങ്ങി കപ്പ് നഷ്ടമാകുമെന്ന് സ്ഥിതി വന്നപ്പോൾ ഈ പഴയ ബാഴ്സ താരമായിരുന്നു അവസാന നിമിഷം ഗോൾ നേടി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തിയത്. അത് പോലെ തന്നെയായിരുന്നു നിർണായകമായ രണ്ട് ഗോൾ നേടി സുവാരിസ് അത്ലെറ്റികോക്ക് നീണ്ട് ഏഴ് വർഷത്തിന് ശേഷം കപ്പ് നേടി നൽകാൻ നിർണായക പങ്ക് വഹിച്ചത്.