Budhaditya And Lakshmi Narayana Yoga 2024: ജ്യോതിഷപ്രകാരം ബുധാദിത്യ ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Rajayoga In May: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് സംക്രമിച്ചു കൊണ്ട് ശുഭ യോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കാറുണ്ട്
Budhaditya And Lakshmi Narayana Yoga 2024: ജ്യോതിഷപ്രകാരം ബുധാദിത്യ ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Rajayoga In May: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് സംക്രമിച്ചു കൊണ്ട് ശുഭ യോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കാറുണ്ട്.
ഇതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ലോകത്തും പ്രതിഫലിക്കും. ബുധൻ മെയ് 10 ന് അതായത് അക്ഷയതൃതീയയിൽ മേട രാശിയിൽ പ്രവേശിക്കും.
ബുധൻ മേടത്തിൽ നേരത്തെ നിൽക്കുന്ന എത്തിയ സൂര്യനുമായി ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഇതോടൊപ്പം ഇതേ ദിവസം ലക്ഷ്മീ നാരായണ യോഗവും സൃഷ്ടിക്കും.
അക്ഷയതൃതീയ ദിനത്തിൽ സൃഷ്ടിക്കുന്ന ഡബിൾ രാജയോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും ഒപ്പം ധനയോഗവും ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ഈ രാശിക്കാർക്ക് രണ്ടു രാജയോഗങ്ങളും അടിപൊളി നേട്ടങ്ങൾ നൽകും. ഇതിലൂടെ ഇവർക്ക് ആകസ്മിക ധനനേട്ടം ഉണ്ടാകും. ജോലിയിൽ വലിയ നേട്ടം, മറ്റൊരു കമ്പനിയിൽ ജോലി, വ്യാപാരികൾക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും, സാമ്പത്തിക സ്ഥിതിയിൽ പുരോഗതി, മാർക്കറ്റിങ് മീഡിയ ബാങ്കിങ് വിദ്യാഭാസം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അടിപൊളി നേട്ടങ്ങൾ ഉണ്ടാകും.
മിഥുനം (Gemini): ബുധാദിത്യ ലക്ഷ്മീ നാരായണ യോഗം മിഥുന രാശിക്കാർക്ക് ജോലിയിലും വ്യാപാരത്തിലും വൻ നേട്ടങ്ങൾ നൽകും. ഒപ്പം ജോലിയിൽ പ്രമോഷൻ മാറ്റ് നേട്ടങ്ങളും ഉണ്ടാകും, ഇതിലൂടെ നിങ്ങളുടെ ജീവിതത്തിൽ പുരോഗതിയുണ്ടാകും. ഈ സമയം ജോലിയിൽ പുരോഗതി, വ്യാപാരികൾക്ക് നല്ല ധനലാഭം, കുടുംബവുമായുള്ള ബന്ധം നല്ല രീതിയിൽ നീങ്ങും.
ചിങ്ങം (Leo): ഈ രാശിക്കാർക്കും വരുന്ന ഇരട്ട രാജയോഗം അടിപൊളി നേട്ടങ്ങൾ നൽകും. വരുന്ന കുറച്ചു സമയം ഇതിലൂടെ ഇവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും, വ്യവസായത്തിൽ അപാര ധനനേട്ടം, നിരവധി ധനസ്ത്രോതസുകൾ തെളിയും, ധനനേട്ടത്തിന് നിരവധി സ്ത്രോതസുകൾ തുറക്കും, സന്താനങ്ങളിൽ നിന്നും ഈ സമയം ശുഭ വാർത്തകൾ ലഭിക്കും, വാഹനമോ വസ്തുവോ ഈ സമയം വാങ്ങാൻ യോഗം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)