Mars Transit 2023: ജ്യോതിഷത്തിൽ ചൊവ്വയെ ധീരത, വിവാഹം മുതലായവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്.
Mangal Shani Yuti: ജാതകത്തിൽ ചൊവ്വ ബലവനാണെങ്കിൽ അവർക്ക് ജീവിതത്തിൽ ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരില്ല. എന്നാൽ ചൊവ്വ ബലഹീനനാണെങ്കിൽ അവർക്ക് വലിയ പ്രശ്ങ്ങൾ നേരിടേണ്ടിവരും.
മാർച്ച് 13 ആയ ഇന്ന് മിഥുന രാശിയിലെ ചൊവ്വയുടെ സംക്രമണം പല രാശിക്കാരുടേയും ഭാഗ്യം തുറക്കും. ഇതുമൂലം ശനിയോടൊപ്പം നവപഞ്ചമ യോഗം സൃഷ്ടിക്കപ്പെടും. ഇത് ഈ 5 രാശിക്കാർക്ക് സന്തോഷവും ഐശ്വര്യവും നൽകും.
മേടം (Aries): ജ്യോതിഷ പ്രകാരം ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് സന്തോഷം നൽകും. മേട രാശിയുടെ അധിപൻ ചൊവ്വയാണ് അതുകൊണ്ടുതന്നെ ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാർക്ക് ശക്തിയും പോസിറ്റിവിറ്റിയും വർധിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം, പിതാവിന്റെയും സഹോദരന്റെയും പിന്തുണ എന്നിവ ഈ സമയത്ത് ലഭിക്കും, തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും.
ചിങ്ങം (Leo): ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ ചൊവ്വയുടെ പ്രവേശനം ചിങ്ങം രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. പഴയ നിക്ഷേപം ഗുണം ചെയ്യും. പുതിയ നിക്ഷേപങ്ങൾക്ക് ഈ സമയം നല്ലതായിരിക്കും. ചെലവ് നിയന്ത്രിക്കുന്നതിലൂടെ നിങ്ങൾക്ക് ധാരാളം ലാഭമുണ്ടാക്കാൻ കഴിയും. കരിയറിൽ വിജയം കൈവരിക്കും.
കന്നി (Virgo): ചൊവ്വയുടെ സംക്രമം ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷമുണ്ടാക്കും. ഈ സമയത്ത് ആളുകൾ നിങ്ങളുടെ പ്രവൃത്തിയെ അഭിനന്ദിക്കും. ബിസിനസ് വർദ്ധിപ്പിക്കുന്നതിൽ നിങ്ങൾക്ക് വിജയം ലഭിക്കും. പുതിയ ഓർഡർ ലഭിക്കും. ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും.
മകരം (Capricorn): ഈ രാശിക്കാർക്കും ഈ കാലത്ത് ഭാഗ്യം തെളിയും. ഈ രാശിക്കാർ എല്ലാ ജോലിയിലും വിജയം കൈവരിക്കും. ആഗ്രഹിച്ച ജോലി നേടുന്നതിൽ വിജയിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ഈ കാലയളവിൽ ചെലവുകളിൽ വർദ്ധനവ് കാണപ്പെടും. അതുകൊണ്ട് വിവേകത്തോടെ ചെലവഴിക്കുന്നതാണ് നല്ലത് (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)