Gold Price Today: ചരിത്രത്തിലാദ്യമായി അരലക്ഷം കടന്ന് സ്വര്‍ണ വില; ഒരു പവന് എത്രയെന്ന് അറിയണ്ടേ?

സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് സ്വര്‍ണവില. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഒരു പവന് 50,000 കടന്നു.

 

Kerala Gold price today: ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 50,400 രൂപയാണ് വില. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 6,300 രൂപയാണ്.

1 /7

പുതിയ വില വര്‍ധനവ് രേഖപ്പെടുത്തിയതോടെ വിപണിയും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്.  

2 /7

ഇക്കഴിഞ്ഞ 21-ാം തീയതിയായിരുന്നു സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.   

3 /7

മാര്‍ച്ച് 1നാണ് സ്വര്‍ണവിലയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.  

4 /7

പവന് 46,320 രൂപയും ഗ്രാമിന് 5,790 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.  

5 /7

വിവാഹ സീസണ്‍ അടുത്തതോടെ സ്വര്‍ണവില കുതിച്ചുയരുന്നത് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.  

6 /7

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നപണനയ പ്രഖ്യാപനം സ്വര്‍ണ വില ഉയരാന്‍ പ്രധാന കാരണമായെന്നാണ് വിലയിരുത്തല്‍.   

7 /7

സ്വര്‍ണത്തിനോട് നിക്ഷേപകര്‍ക്കുള്ള താത്പ്പര്യവും വില വര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്.

You May Like

Sponsored by Taboola