Kerala Budget 2021: പിന്തുണച്ചും വിമര്‍ശിച്ചും നേതാക്കള്‍....

കൊവിഡ് മഹാമാരി തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിലവിലെ പിണറായി സര്‍ക്കാരിന്‍റെ  അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു... 

കൊവിഡ് മഹാമാരി തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിലവിലെ പിണറായി സര്‍ക്കാരിന്‍റെ  അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു... 

1 /10

  മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan )  പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്‍റെ  ബദല്‍ സമീപനമാണ് നിയമസഭയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച 2021 -22 ലേക്കുള്ള ബജറ്റിന്‍റെ കാതലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan ). കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും നാടിന്‍റെ  സര്‍വ്വതോന്‍മുഖമായ പുരോഗതിക്കു വേണ്ട സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാനും വിട്ടുവീഴ്ചയില്ലാതെ പരിശ്രമിക്കുന്നു എന്നതാണ് ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനം. ആ വിശ്വാസത്തെ കൂടുതല്‍ ഉറപ്പോടെ പരിരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ബജറ്റിലൂടെ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2 /10

ആരോഗ്യമന്ത്രി  കെ കെ ശൈലജ (K K Shailaja)  സംസ്ഥാന ബജറ്റില്‍ ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശു വികസന വകുപ്പുകള്‍ക്ക് മികച്ച നേട്ടമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ (K K Shailaja). കേരള പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇത്തവണത്തെ ബജറ്റ് എന്നും മന്ത്രി പറഞ്ഞു. 

3 /10

മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി  (Oomman Chandy ) വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ലെന്ന് ഉമ്മന്‍ ചാണ്ടി (Oomman Chandy ) പ്രതികരിച്ചു.  വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ല. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ് എന്ന പ്രഖ്യാപനം കേള്‍ക്കുമ്പോള്‍  പഴയ കംപ്യൂട്ടര്‍ വിരുദ്ധ സമരം ആരെങ്കിലും അയവിറക്കിയാല്‍ കുറ്റം പറയാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു

4 /10

രമേശ് ചെന്നിത്തല (Ramesh Chennithala ) നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് രമേശ്‌  ചെന്നിത്തല പറഞ്ഞു.  ബജറ്റ് ബഡായി ബജറ്റായി മാത്രമേ കാണാന്‍ സാധിക്കൂ, ബജറ്റ് അവതരണം എന്ന പ്രക്രിയയെ തന്നെ ധനമന്ത്രി പ്രഹസനമാക്കിയെന്ന് ചെന്നിത്തല (Ramesh Chennithala ) കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റുകളില്‍ നൂറു കണക്കിന് വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച ധനകാര്യമന്ത്രി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയമായതുകൊണ്ട് കുറേകൂടി വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് ബജറ്റ് അവതരണത്തിലൂടെ ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

5 /10

മുല്ലപ്പള്ളി രാമചന്ദ്രന്‍ (Mullappally Ramachandran) സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ കേവലം രണ്ടു മാസം മാത്രമുള്ളപ്പോള്‍ ധനമന്ത്രി സമ്ബൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചത് രാഷ്ട്രീയ അധാര്‍മികതയും തെറ്റായ നടപടിയുമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍  മുല്ലപ്പള്ളി രാമചന്ദ്രന്‍ (Mullappally Ramachandran).  ശേഷിക്കുന്ന കാലയളവിലേക്കുള്ള ചെലവുകള്‍ക്കായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിരുന്നത്. കാലാവധി പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന് സമ്ബൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുക എന്നതിന് വിദഗ്ധര്‍ മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

6 /10

പി കെ കുഞ്ഞാലിക്കുട്ടി (P K Kunhalikkutty )  ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് വെറും പൊള്ളയെന്ന് പി കെ കുഞ്ഞാലിക്കുട്ടി (P K Kunhalikkutty). ജനങ്ങള്‍ കടം കയറി നടുവൊടിഞ്ഞ നിലയിലാണ്. ഭരണ നേട്ടങ്ങളൊന്നും എടുത്ത് പറയാന്‍ ഇല്ല. തള്ള് മാത്രമാണ് ബജറ്റിലുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

7 /10

കേന്ദ്ര മന്ത്രി വി.മുരളീധരന്‍ (V Muraleedharan)  ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ് ഒരു വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണത്തിലൂടെ സര്‍ക്കാര്‍ നടത്തിയിട്ടുളളതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ (V Muraleedharan).  വരാന്‍ പോകുന്ന സര്‍ക്കാരിനാണ് ഈ വര്‍ഷത്തിന്‍റെ  ഭൂരിഭാഗം കാലാവധി എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം. ആ അധികാരം തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയ്ക്ക് നല്‍കാതെ ഒരു വര്‍ഷത്തേക്കുള്ള ബജറ്റ് എന്ന് പറഞ്ഞ് നടത്തിയത് ജനാധിപത്യ പ്രക്രിയയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.  

8 /10

എം ടി രമേശ് (M T Ramesh )  കേന്ദ്ര പദ്ധതികള്‍ പേരുമാറ്റിയാണ് ധനമന്ത്രി അവതരിപ്പിച്ചത്. കേന്ദ്ര ഫണ്ടുകളെ കുറിച്ച്‌ ധനമന്ത്രി ബജറ്റിലെങ്ങും പരാമര്‍ശിക്കുന്നില്ല. ബജറ്റ് പ്രഖ്യാപനത്തില്‍ നിയമസഭയെ സാക്ഷിയാക്കി ഐസക് കള്ളം പറയുകയാണെന്നും എംടി രമേശ്.  ബജറ്റ് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. കഴിഞ്ഞ ബജറ്റിന്‍റെ പുനരാവിഷ്കരണമാണ്. ഇന്ന് നടത്തിയ പ്രഖ്യാപനങ്ങള്‍, പഴയ പ്രഖ്യാപനങ്ങള്‍ എന്തായി എന്ന് ഐസക് വ്യക്തമാക്കണമെന്നും എംടി രമേശ്  (M T Ramesh ) പറഞ്ഞു.

9 /10

ജോസ് കെ.മാണി (Jose K Mani ) സമഗ്ര കാര്‍ഷിക മുന്നേറ്റത്തിന്‍റെ കേരള മാതൃക സൃഷ്ടിക്കുന്നതാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റെന്ന് കേരളാ കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ ജോസ് കെ.മാണി. റബര്‍ താങ്ങുവില വര്‍ദ്ധനവ്, നെല്ല്, നാളികേര കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, നൂതന കാര്‍ഷിക സംരംഭങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം. മാണി ആവിഷ്‌ക്കരിച്ച കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനം പാവപ്പെട്ടവര്‍ക്ക് ആശ്വസമേകുമെന്നും ജോസ് കെ.മാണി (Jose K Mani ) കൂട്ടിച്ചേര്‍ത്തു.  

10 /10

ധനകാര്യ വിദഗ്ധന്‍ ഡോ. ജോസ് സെബാസ്റ്റിയന്‍  ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്ന് സഭയില്‍ അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും സംസ്ഥാനത്തിന്‍റെ  സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കച്ചവടമേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന ഒരു പ്രഖ്യാപനവുമില്ലെന്നും ധനകാര്യ വിദഗ്ധന്‍ ഡോ. ജോസ് സെബാസ്റ്റിയന്‍  ( Dr. Jose Sebastian ) പറഞ്ഞു

You May Like

Sponsored by Taboola