Shani Vakri 2023: ശനിയുടെ വക്രഗതി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം, ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!

Shani Vakri Chaal 2023: ശനിയുടെ വക്ര ചലനം ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇത്തവണ ജൂൺ 17 മുതൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.  അത് നവംബർ 4 വരെ കുംഭത്തിൽ വക്രഗതിയിൽ തുടരും. ഇതിലൂടെ ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും.

Shani Vakri making Kendra Trikon Rajyog: ജ്യോതിഷം അനുസരിച്ച് 2023 ജൂൺ 17 മുതൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. 30 വർഷത്തിന് ശേഷം ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിലാണ്. ഇനി അത് വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും.

1 /6

ശനിയുടെ വക്രഗതി ശനിയെ കൂടുതൽ ശാഠ്യക്കാരനാകും, അത് ആളുകളുടെ ജീവിതത്തിൽ താരതമ്യേന കൂടുതൽ സ്വാധീനം ചെലുത്തും. അതായത് ശനി ശുഭഫലം നൽകുന്നുവെങ്കിൽ അതിന്റെ ഫലം വർദ്ധിക്കും, അതേസമയം പ്രതികൂല ഫലങ്ങൾ നൽകുന്നുവെങ്കിൽ അതിന്റെ തീവ്രതയും വർദ്ധിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ശുഭകരമാകുന്നതെന്ന് നമുക്ക് നോക്കാം.

2 /6

മേടം (Aries): വക്രി ശനി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം ഇത് നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാക്കും. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. പുതിയ സ്രോതസ്സുകളിൽ നിന്ന് വരുമാനം ഉണ്ടാകും. പുരോഗതിയുടെ പുതിയ പാതകൾ തുറക്കും. വ്യവസായികൾക്ക് വലിയ ലാഭം ലഭിക്കും.

3 /6

ഇടവം (Taurus): വക്രി ശനി ഇടവ രാശിക്കാരുടെ ജീവിതത്തിൽ പല സുപ്രധാന മാറ്റങ്ങളും കൊണ്ടുവരും. കേന്ദ്ര ത്രികോണ രാജയോഗം നിങ്ങൾക്ക് ആഗ്രഹിച്ച ജോലി നൽകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും എന്നാൽ നിങ്ങളുടെ അന്തസ്സും പണവും വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

4 /6

മിഥുനം (Gemini): ശനിയുടെ പ്രതിലോമ ചലനം മിഥുനരാശിക്കാർക്ക് വിവിധ മേഖലകളിൽ നേട്ടങ്ങൾ നൽകും. വിദേശയാത്രയ്ക്ക് അവസരം ഉണ്ടാക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. നിങ്ങൾക്ക് സാമ്പത്തിക നേട്ടം ലഭിക്കും.  

5 /6

ചിങ്ങം (Leo): വക്രി ശനി ചിങ്ങം രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാക്കും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ഇത് നല്ല സമയമാണെന്ന് പറയാം.  

6 /6

മകരം (Capricorn): മകരം രാശിയുടെ അധിപനാണ് ശനി.  മകരം രാശിക്കാർക്ക് ശനിയുടെ വക്രഗതി മികച്ച ഗുണം നൽകും. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ധനസമ്പാദനത്തിന് പുതിയ വഴികൾ പരീക്ഷിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. കരിയറിന് സമയം വളരെ നല്ലതാണ്. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola