Kendra Trikona Rajayoga: ശനി വക്രിയിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ 5 രാശിക്കാർക്ക് ലഭിക്കും ധനനേട്ടവും പുത്തൻ ജോലിയും!

Vakri Shani 2023 in Kumbh Effects: ശനിയുടെ പ്രതിലോമ ചലനം നാശം സൃഷ്ടിക്കുമെന്നതിനാലാണ് ജ്യോതിഷത്തിൽ ശനിയുടെ പ്രതിലോമ ചലനം അശുഭകരമായി കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് ശനി കുംഭം രാശിയിൽ പിന്നോക്കാവസ്ഥയിൽ ചലിക്കും.   ഇതിലൂടെ കേന്ദ്ര ത്രികോണം രാജയോഗം സൃഷ്ടിക്കും.

Shani Vakri in Kumbh 2023: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്.  ശനി തന്റെ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നതിനാൽ ദോഷ പ്രവർത്തികൾ ചെയ്യുന്നവർക്ക് അതിനനുസരിച്ചു ഫലം ലഭിക്കും. ജ്യോതിഷത്തിൽ ശനിയുടെ പ്രതിലോമ ചലനം അശുഭകരമായിട്ടാണ് കണക്കാക്കുന്നത്. കാരണം അത് കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കും.

1 /6

2023 ജൂൺ 17 ന് ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങി.  2023 നവംബർ 4 വരെ ഇത് തുടരും. ഈ 4 മാസത്തെ സമയം ചില രാശിക്കാർക്ക് വളരെ ബുദ്ധിമുട്ടായിരിക്കുമെങ്കിൽ ചിലർക്ക് ധാരാളം ഗുണങ്ങൾ നൽകും. വാസ്തവത്തിൽ കുംഭ രാശിയിലെ ശനിയുടെ പ്രതിലോമ ചലനം കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും.  ഇത് ചില രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും.

2 /6

മേടം (Aries): ശനിയുടെ പ്രതിലോമ ചലനം മേടരാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. സ്വത്തിൽ വർദ്ധനവുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. എന്തെല്ലാം സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായാലും ഇപ്പോൾ അവ മാറും. തൊഴിൽ-വ്യാപാരരംഗത്ത് ലാഭമുണ്ടാകും. പുരോഗതി കൈവരിക്കും.

3 /6

ഇടവം (Taurus):  ശനി വക്രി മൂലം രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഇടവ രാശിക്കാർക്ക് പലവിധ നേട്ടങ്ങൾ നൽകും. നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് ജോലി ലഭിക്കും. വലിയ സ്ഥാനവും വലിയ ശമ്പളവും ലഭിക്കും, ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും.  

4 /6

മിഥുനം (Gemini): പ്രതിലോമ ശനി മിഥുന രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തൊഴിൽ-വ്യാപാരത്തിൽ ലാഭം ഉണ്ടാകും. സാമ്പത്തിക പുരോഗതിയുണ്ടാകും. ധനനേട്ടം ഉണ്ടാകും. ജീവിതത്തിൽ സന്തോഷം വരും.

5 /6

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് പിന്നോക്കം നിൽക്കുന്ന ശനി സാമ്പത്തിക നേട്ടങ്ങൾ നൽകും. കിട്ടില്ലെന്ന് വിചാരിച്ച ധനം തിരികെ ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. ബിസിനസ് ഡീൽ ഉറപ്പിച്ചാൽ വലിയ ആശ്വാസമാകും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും.  

6 /6

മകരം (Capricorn): ശനിയുടെ പ്രതിലോമ സഞ്ചാരം മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. വിവിധ സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും. നിങ്ങളുടെ വരുമാനവും വർദ്ധിക്കും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola