Keerthi Suresh: സിമ്പിള്‍ ലുക്കില്‍ മനംകവര്‍ന്ന് കീര്‍ത്തി സുരേഷ്; ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് കീ‍ർത്തി സുരേഷ്. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലാണ് കീർത്തി സജീവമായുള്ളത്. 

 

Keerthi Suresh latest pictures: നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്. ബാലതാരമായാണ് കീ‍ർത്തി സുരേഷ് സിനിമ കരിയർ തുടങ്ങുന്നത്. 

1 /7

ദിലീപ് നായകനായെത്തിയ കുബേരൻ (2002) എന്ന ചിത്രത്തിലാണ് ആദ്യമായി കീർത്തി ബാലതാരമായി എത്തിയത്.

2 /7

2013-ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് കീർത്തി തന്റെ ആദ്യ നായിക വേഷം ചെയ്തത്.

3 /7

റാഫി-മെക്കാർട്ടിൻ സംവിധാനം ചെയ്ത റിംഗ് മാസ്റ്റർ (2014) എന്ന ചിത്രത്തിലാണ് പിന്നീട് കീ‍ർത്തി അഭിനയിച്ചത്. 

4 /7

ഇത് എന്ന മയൂം (2015) എന്ന ചിത്രത്തിലൂടെ കീർത്തി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

5 /7

കൃഷ്ണകൃപാസാഗരം, ഗൃഹനാഥന്‍, സന്താനഗോപാലം, തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്.

6 /7

സിനിമയിലേത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് കീ‍ർത്തി സുരേഷ്. 

7 /7

കീ‍ർത്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

You May Like

Sponsored by Taboola