Celebrities Who Joined Politics: 2024ലെ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. 400 കടക്കുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങുന്ന ബിജെപിയും പിന്നാലെയെത്താന്‍ കിതയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളും പതിവ് ദൃശ്യമായി മാറിക്കഴിഞ്ഞു.
എന്നാല്‍ ഇക്കുറി രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന സെലിബ്രിറ്റികളും ഏറെയാണ്. അടുത്തിടെ, ബോളിവുഡ് നടി കങ്കണ റണൗത്തും നടൻ അരുൺ ഗോവിലും രാഷ്ട്രീയ ലോകത്തേക്ക് പ്രവേശിച്ചു. പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ച താരങ്ങളെ പരിചയപ്പെടാം...
കങ്കണ റണൗത്ത് ബോളിവുഡിൽ തുറന്നടിച്ച പ്രസ്താവനകളിലൂടെ പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന കങ്കണ റണൗത്ത് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെക്കാലം വാർത്തകളിൽ നിറഞ്ഞിരുന്നു, ഈ തിരഞ്ഞെടുപ്പില്‍ അവര്‍ ഹിമാചല്‍ പ്രദേശിലെ മാണ്ടിയിൽ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്.
അരുൺ ഗോവിൽ രാമാനന്ദ് സാഗറിന്‍റെ രാമായണത്തിൽ ശ്രീരാമന്‍റെ വേഷം ചെയ്ത് പേരെടുത്ത അരുൺ ഗോവിലിലും ഇക്കുറി ബിജെപി ടിക്കറ്റില്‍ ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് മത്സരിക്കാൻ പോകുന്നു,
ഗോവിന്ദ ബോളിവുഡിലെ ഹീറോ നമ്പർ 1 എന്ന് വിളിക്കപ്പെടുന്ന ഗോവിന്ദ രാഷ്ട്രീയ ലോകത്തേക്ക് വീണ്ടും എത്തിയിരിയ്ക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം കോൺഗ്രസ് പാർട്ടിയുമായി കൈകോർത്തിരുന്നുവെങ്കിലും വിജയം കൈവരിക്കാനായില്ല. ഇക്കുറി അദ്ദേഹം ശിവസേനയുടെ ഏകനാഥ് ഷിൻഡെ ഗ്രൂപ്പിന്‍റെ സ്ഥാനാര്‍ഥിയാകും എന്നാണ് സൂചനകള്‍.
ദളപതി വിജയ് ഈ പട്ടികയിൽ തെന്നിന്ത്യൻ സൂപ്പർ താരം ദളപതി വിജയും എത്തിയിട്ടുണ്ട്. ഈ വർഷം അദ്ദേഹം രാഷ്ട്രീയ ലോകത്തേക്ക് പ്രവേശിച്ചു, 'തമിഴ് വെട്രി കഴകം' എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു. എന്നാൽ, ഈ വർഷത്തെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പകരം 2026ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം നടത്താന് ഇദ്ദേഹം ലക്ഷ്യമിടുന്നത്.