'കാതുവാക്കിലെ രണ്ടു കാതൽ' ഏപ്രിൽ 28ന്, ചിത്രീകരണം പൂർത്തിയായി; ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാതുവാക്കിലെ രണ്ടു കാതൽ ഏപ്രിൽ 28ന് റിലീസ് ചെയ്യും.

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതുവാക്കിലെ രണ്ടു കാതൽ. ത്രികോണ പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഏപ്രിൽ 28ന് ചിത്രം റിലീസ് ചെയ്യും. ചിത്രീകരണം പൂർത്തിയായെന്ന ക്യാപ്ഷനോടെ സാമന്ത പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola