Kaapa Movie Update: 'കാപ്പ' തുടങ്ങി; പൂജ ചടങ്ങിൽ മാസ് എൻട്രിയുമായി പൃഥ്വി, ഒപ്പം ആസിഫും

പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. കടുവയുടെ ​വമ്പൻ വിജയത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാപ്പയുടെ ചിത്രീകരണം ഇന്ന് (ജൂലൈ 15) തുടങ്ങി. ​ഗ്ലാങ്സ്റ്റ് ർ ചിത്രമായിരിക്കും കാപ്പ എന്ന് സംവിധായകൻ ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു. 

 

1 /4

തിരുവനന്തപുരം വിജെടി ഹാളിലായിരുന്നു പൂജ ചടങ്ങുകൾ നടന്നത്. എസ് എൻ സ്വാമി സ്വിച്ച് ഓൺ കർമ്മവും നടൻ ജ​ഗദീഷ് ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു. ഷാജി കൈലാസ്, പൃഥ്വിരാജ്, ആസിഫ് അലി, നന്ദു, ജിനു വി എബ്രഹാം തുടങ്ങി പ്രമുഖർ ചടങ്ങിൽ അണിനിരന്നു. 

2 /4

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ (GR Indugopan) എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ.  

3 /4

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ (FEFKA Writers Union) നിർമ്മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്രനിർമാണ സംരംഭമാണ് കാപ്പ. തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്.   

4 /4

ഡോൾവിൻ കുര്യാക്കോസ് ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ നിർമ്മാണ കമ്പനിയാണ് തിയറ്റർ ഓഫ് ഡ്രീംസ്

You May Like

Sponsored by Taboola