ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിന് വളരെ പ്രാധാന്യമുണ്ട്. വ്യാഴം ഒരാളുടെ ജാതകത്തിൽ ശക്തമായ സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ ആ വ്യക്തി സദ്ഗുണമുള്ള ജീവിതം നയിക്കുകയും എല്ലാ സംതൃപ്തിയും സന്തോഷവും ഉള്ള സമാധാനപരമായ ഒരു ജീവിതം നയിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശികളെയും ബാധിക്കും. നവംബറിൽ വ്യാഴത്തിന്റെ സ്ഥാനം മാറാൻ പോകുന്നു. നാല് രാശിക്കാർക്ക് ഇത് മികച്ച ഫലങ്ങൾ നൽകും.
ഇടവം: വ്യാഴം സംക്രമിക്കുന്ന കാലയളവിൽ ഇടവം രാശിക്കാർക്ക് വരുമാനവും സാമ്പത്തിക നേട്ടവും വർദ്ധിക്കും. ജോലിയിൽ വിജയം നേടാൻ കഴിയും. ഇടവം രാശിക്കാർക്ക് ബിസിനസിൽ ലാഭം നേടാം. ഈ രാശിക്കാർ വാഹനങ്ങളും വസ്തുവകകളും വാങ്ങാൻ താൽപ്പര്യമുള്ളവരായിരിക്കും.
മിഥുനം: മിഥുനം രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിക്കാൻ പോകുകയാണ്. നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം. ഈ സമയത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സംരംഭകർക്ക് ഓർഡറുകൾ നേടാനും നല്ല ലാഭം നേടാനും കഴിയും.
കർക്കടകം: കർക്കടക രാശിയുടെ ഭാഗ്യം തെളിയാൻ പോകുന്നു. ജോലി ലഭിക്കും. ബിസിനസുകാർക്ക് ഒരു യാത്ര പോകേണ്ടതായി വരും. പോകുന്ന കാര്യത്തിൽ ലാഭം ലഭിക്കും. വിദേശ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നല്ല ലാഭം നേടാം.
കുംഭം: വ്യാഴ സംക്രമണം നിങ്ങൾക്ക് വളരെ ഗുണം ചെയ്യും. കുംഭ രാശിക്കാർക്ക് പണം ലഭിക്കാൻ അവസരമുണ്ടാകും. അതേ സമയം ജോലിസ്ഥലത്ത് അഭിനന്ദിക്കപ്പെടും. അധ്യപനം, മാർക്കറ്റിംഗ്, മീഡിയ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം നല്ലതായിരിക്കും.