ഷവോമിയുടെ കീഴിലുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പ് ആയ ചൈന കാർ കസ്റ്റം ഫെരാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇലക്ട്രിക് സ്പോർട്സ് കാർ SC01 അവതരിപ്പിച്ചു
സ്മാർട്ട്ഫോൺ ഭീമനായ ഷവോമിയുടെ പിന്തുണയുള്ള ചൈനീസ് സ്റ്റാർട്ടപ്പ് ചൈന കാർ കസ്റ്റം SC01 എന്ന ഇലക്ട്രിക് സ്പോർട്സ് കാർ പുറത്തിറക്കി.
ഫെരാരി എഫ്8 ഉൾപ്പെടെയുള്ള സ്പോർട്സ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച രണ്ട് സീറ്റുകളുള്ള ഇലക്ട്രിക് സ്പോർട്സ് കാറാണ് SC01.
42,000 ഡോളറാണ് SC01 ഇലക്ട്രിക് സ്പോർട്സ് കാറിന്റെ വില.
SC01 ന് വെറും 3.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 km/h വരെ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
SC01 ന് 4,085 മില്ലിമീറ്റർ നീളവും 1,820 മില്ലിമീറ്റർ വീതിയും 1,162 മില്ലിമീറ്റർ ഉയരവും 2,500 മില്ലിമീറ്റർ വീൽബേസും ആണ് ഉള്ളത്.