Jupiter Closest To Earth: 60 വര്‍ഷത്തിന് ശേഷം ഭൂമിയോട് ഏറ്റവും അടുത്തെത്തി വ്യാഴം, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ കാണാം

ലോകമെമ്പാടുമുള്ള സ്റ്റാർഗേസർമാർക്ക് സെപ്റ്റംബര്‍ 26-ന് രാത്രി അത്ഭുത രാത്രിയായിരുന്നു. നക്ഷത്ര നിരീക്ഷകർ ഇന്നലെ രാത്രി മുഴുവൻ ഉണർന്നിരുന്നു. കാരണം ആകാശത്ത് അത്ഭുതകരമായ ഒരു  ദൃശ്യം കാണാമായിരുന്നു...!!

ലോകമെമ്പാടുമുള്ള സ്റ്റാർഗേസർമാർക്ക് സെപ്റ്റംബര്‍ 26-ന് രാത്രി അത്ഭുത രാത്രിയായിരുന്നു. നക്ഷത്ര നിരീക്ഷകർ ഇന്നലെ രാത്രി മുഴുവൻ ഉണർന്നിരുന്നു. കാരണം ആകാശത്ത് അത്ഭുതകരമായ ഒരു  ദൃശ്യം കാണാമായിരുന്നു...!!

1 /6

ഏതാണ്ട് 60 വര്‍ഷങ്ങള്‍ക്കുശേഷം അപൂര്‍വ്വമായ ഒരു കാഴ്ച ആകാശത്ത് ദൃശ്യമായിരുന്നു. അതായത് വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തെത്തിയ അത്ഭുത ദൃശ്യമായിരുന്നു അത്.   

2 /6

നാല് ഉപഗ്രഹങ്ങളുള്ള വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തെത്തിയ കാഴ്ച വാന നിരീക്ഷകര്‍ ആസ്വദിച്ചു. ഭീമാകാരമായ വ്യാഴത്തിനൊപ്പം ഗലീലിയൻ ഉപഗ്രഹങ്ങൾ എന്ന് വിളിക്കപ്പെടുന്ന അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നീ നാല് വലിയ ഉപഗ്രഹങ്ങളുടെ ചിത്രങ്ങളും ആളുകൾ ക്യാമറയില്‍ പകര്‍ത്തി.   

3 /6

ചില ആളുകൾ ഹൈ-എൻഡ് ക്യാമറകളുള്ള സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് വ്യാഴത്തിന്‍റെ  ഷോട്ടുകൾ എടുത്തപ്പോള്‍ ചിലര്‍ക്ക് വലിയ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് ഗ്രേറ്റ് റെഡ് സ്പോട്ട് കാണാൻ കഴിഞ്ഞു.   

4 /6

ഭൂമിയുടെ ഉപരിതലത്തിന്‍റെ  വീക്ഷണകോണിൽ നിന്ന്, സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോൾ ഒരു ജ്യോതിശാസ്ത്ര വസ്തു കിഴക്ക് ഉദിക്കുകയും വസ്തുവിനെയും സൂര്യനെയും ഭൂമിയുടെ എതിർവശങ്ങളിൽ സ്ഥാപിക്കുകയും ചെയ്യുന്ന അവസരത്തിലാണ്  "opposition" സംഭവിക്കുന്നത്‌.  

5 /6

ഓരോ 13 മാസത്തിലും ഇത്തരത്തില്‍ വ്യാഴത്തിന്‍റെ "opposition" സംഭവിക്കുന്നു. എന്നാല്‍ സെപ്റ്റംബര്‍ 26 ന്  സംഭവിച്ചത് വർഷത്തിലെ മറ്റേതൊരു അവസരത്തെക്കാളും വ്യാഴ ഗ്രഹത്തെ വലുതും തിളക്കവുമുള്ളതുമായി കാണുവാന്‍ സാധിച്ചിരുന്നു.  

6 /6

ഈ അവസരത്തില്‍ വ്യാഴം, ഭൂമിയിൽ നിന്ന് ഏകദേശം 365 ദശലക്ഷം മൈൽ അകലെയായിരുന്നു. എന്നാല്‍, ഭൂമിയിൽ നിന്ന് ഏകദേശം 600 ദശലക്ഷം മൈൽ അകലെയാണ് ഈ ഗ്രഹം അതിന്‍റെ ഏറ്റവും ദൂരെയുള്ള സ്ഥലത്ത് എത്തിച്ചേരുമ്പോള്‍... 

You May Like

Sponsored by Taboola