Jawanum Mullappoovum: ശിവദ നായികയാകുന്ന 'ജവാനും മുല്ലപ്പൂവും'; പൂജ ചിത്രങ്ങൾ കാണാം

സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്കൂൾ അധ്യാപികയുടെ കഥ പറയുന്നതാണ് ചിത്രം.

ശിവദ, രാഹുൽ മാധവ്, സുമേഷ് ചന്ദ്രൻ എന്നിവർ കേന്ദ്ര കതാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ജവാനും മുല്ലപ്പൂവും. നവാ​ഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്കൂൾ അധ്യാപികയുടെ കഥ പറയുന്നതാണ് ചിത്രം. ചിത്രത്തിൽ ദേവി അജിത്ത്, ബാലാജി ശർമ്മ, നന്ദു പൊതുവാൾ, സാധിക മേനോൻ, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാർ,കവിത രഘുനന്ദനൻ, അമ്പിളി, ലത ദാസ്, മാസ്റ്റർ തൻമയി മിഥുൻ മാധാവൻ, സിനി എബ്രഹാം എന്നിവരാണ് മറ്റ് താരങ്ങൾ. 

1 /1

മാളവിക കസ് ഉണ്ണിത്താൻ സഹനിർമ്മാതാവും, സുഭാഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. 

You May Like

Sponsored by Taboola