Jasprit Bumrah: ജസ്പ്രീത് ബൂമ്രയ്ക്ക് ആൺകുഞ്ഞ്; ആശംസകൾ നേർന്ന് ആരാധകർ

ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്രയ്ക്ക് ആൺകുഞ്ഞ് പിറന്നു. താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.

1 /7

''ഞങ്ങളുടെ കൊച്ചു കുടുംബം വളർന്നിരിക്കുന്നു. ഇന്ന് രാവിലെ ഞങ്ങൾ ഞങ്ങളുടെ മകൻ, അങ്കദ് ജസ്പ്രീത് ബൂമ്രയെ ഈ ലോകത്തിലേക്ക് സ്വാ​ഗതം ചെയ്തു. ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിലൂടെയാണ് ഞങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നതെന്നും'' ബൂമ്ര സോഷ്യൽ മീഡിയയിൽ കുറിച്ചു.

2 /7

തന്റെയും ഭാര്യയുടെയും മകന്റെയും കൈകൾ ഉള്ള ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

3 /7

സഞ്ജന ​ഗണേശനും ഇൻസ്റ്റാ​ഗ്രാമിൽ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

4 /7

ക്രിക്കറ്റ് ലോകത്ത് നിന്ന് ഉൾപ്പെടെ നിരവധി പേരാണ് ബൂമ്രയ്ക്കും സഞ്ജനയ്ക്കും ആശംസകൾ നേർന്നത്.

5 /7

ഏഷ്യാ കപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് ജസ്പ്രീത് ബൂമ്ര.

6 /7

നേപ്പാളിനെതിരായ ഈ മത്സരത്തിൽ നിന്നും വ്യക്തിപരമായ കാരണങ്ങളാൽ വിട്ടു നിൽക്കുകയാണെന്നുള്ള കാര്യം നേരത്തെ തന്നെ ബൂമ്ര വ്യക്തമാക്കിയിരുന്നു.

7 /7

ദീർഘകാലത്തെ ഇടവേളക്ക് ശേഷം മികച്ച ഫോമിൽ ബൂമ്ര ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു.

You May Like

Sponsored by Taboola