ഓഫ് ഷോൾഡർ ബ്ലാക്ക് ലെയ്സ് ഫിഷ് കട്ട് ഗൗണാണ് ജാൻവി കപൂർ ധരിച്ചിരിക്കുന്നത്.
അറുപത്തിയൊമ്പതാമത് ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിലാണ് ജാൻവി കപൂർ ആരാധകരെ ഞെട്ടിക്കുന്ന ലുക്കിൽ എത്തിയത്.
ക്ലാസിക് ബ്ലാക്ക് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്.
ഓഫ്ഷോൾഡർ ലെയ്സ് ഫിഷ്കട്ട് ഗൗണിൽ താരം അതിസുന്ദരിയായിരുന്നു.
ഗൗണിനൊപ്പം ഡയമണ്ട് നെക്ലേസാണ് ജാൻവി അണിഞ്ഞിരുന്നത്.
ഗ്ലാം മേക്കപ്പും താരത്തിന് കൂടുതൽ ഭംഗി നൽകി.
ജൂനിയർ എൻടിആറിനൊപ്പം ദേവര എന്ന ചിത്രമാണ് ജാൻവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
ദേവരയിലൂടെ സൗത്ത് ഇന്ത്യൻ സിനിമാ പ്രവേശനത്തിന് ഒരുങ്ങുകയാണ് ജാൻവി.
ഇതിന് ശേഷം സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നും താരത്തിന് കൂടുതൽ ഓഫറുകൾ വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തന്റെ ഫാഷൻ സ്റ്റേറ്റ്മെന്റിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ജാൻവി.