ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള ഒരു ചരിത്ര സ്മാരകം ആണ് ജാലിയൻവാലാബാഗ് (Jallianwala Bagh). പഞ്ചാബിലെ അമൃത്സറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1919 ഏപ്രിൽ 13 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെയും മുറിവേറ്റവരുടെയും സ്മരണയ്ക്കായാണ് ഈ സ്മാരകം നിലകൊള്ളുന്നത്. അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ സ്മാരകത്തിൽ മ്യൂസിയം, ഗാലറി, നിരവധി സ്മാരക ഘടനകൾ എന്നിവ ഉൾക്കൊള്ളുന്നു.
നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം PM Modi ത്ഘാടനം നിര്‍വ്വഹിക്കും നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉത്ഘാടനം virtual event വഴിയാണ് നടക്കുക.
ഈ സമുച്ചയം നവീകരിക്കാൻ സർക്കാർ കൈക്കൊണ്ട നടപടികള്‍ പരിപാടിയില്‍ വിശദീകരിക്കും. പ്രൊജക്ഷൻ മാപ്പിംഗിലൂടെയും 3D പ്രാതിനിധ്യത്തിലൂടെയും ആർട്ട് ഇൻസ്റ്റാളേഷനുകളിലൂടെയും ആ കാലഘട്ടത്തിൽ പഞ്ചാബിൽ നടന്ന സംഭവങ്ങളുടെ ചരിത്രപരമായ മൂല്യം എടുത്തുകാണിക്കും.
നവീകരണത്തിന്റെ ഭാഗമായി ന്രവധി മാറ്റങ്ങളാണ് ജാലിയൻവാലാബാഗില്‍ വരുത്തിയിരിയ്ക്കുന്നത്. entry and exit points പുനസ്ഥാപിച്ചു. പ്രധാന സ്മാരകത്തിന് ചുറ്റും ഒരു താമരക്കുളം നിർമ്മിച്ചിട്ടുണ്ട്.
The revamped monument has new features ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ 102 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന് മുന്‍പായി സ്മാരകം ഉത്ഘാടനം ചെയ്യാനിരുന്നെങ്കിലും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു.
1919 ഏപ്രിൽ 13 -ന് നടന്ന സംഭവങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഒരു light and sound show സജ്ജീകരിച്ചിരിക്കുന്നു.
കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ഗവർണർ വി പി സിംഗ് ബദ്നോർ എന്നിവരുൾപ്പെടെയുള്ള മറ്റ് ട്രസ്റ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ജാലിയൻവാലാബാഗ് മെമ്മോറിയൽ ട്രസ്റ്റ് ചെയർപേഴ്സൺ കൂടിയായ പ്രധാനമന്ത്രി മോദി സ്മാരകം പൊതുജനങ്ങൾക്ക് സമർപ്പിക്കും. മേഖലയിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ. ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.