IRCTC Bharat Darshan Train Tour: ഐആർസിടിസി ഭാരത് ദർശൻ ട്രെയിൻ ടൂർ പാക്കേജ്; സന്ദർശിക്കാം ഈ സ്ഥലങ്ങൾ

ആൻഡമാൻ, കേരളം, രാജസ്ഥാൻ, വൈഷ്ണോ ദേവി എന്നിവിടങ്ങളിലേക്ക് അവധിക്കാല പാക്കേജുകൾ അവതരിപ്പിച്ച് ഐആർസിടിസി. ഐആർസിടിസി ടൂർ പാക്കേജുകളുടെ ദൈർഘ്യം, മൊത്തം ചെലവ്, ലക്ഷ്യസ്ഥാന വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് അറിയാം.

 

  • Mar 23, 2023, 17:38 PM IST
1 /5

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) മൂന്ന് രാത്രികളും നാല് പകലുകളും ദൈർഘ്യമുള്ള മാതാ വൈഷ്ണോദേവി ടൂർ പാക്കേജ് ആരംഭിച്ചു. ആകെ ചെലവ് 6,795 രൂപയാണ്. യാത്രാ തീയതി: മാർച്ച് 27, 2023. യാത്ര ആരംഭിക്കുന്നത്: ഡൽഹി. ലക്ഷ്യസ്ഥാനം: ജമ്മു, കത്ര.

2 /5

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അഞ്ച് രാത്രികളും ആറ് പകലുകളും ദൈർഘ്യമുള്ള ഹൗസ്ബോട്ട് സ്റ്റേ സഹിതമുള്ള ഒരു കേരള ഹോളിഡേ പാക്കേജ് ആരംഭിച്ചു. 19,475 രൂപയാണ് ആകെ ചെലവ്. യാത്രയുടെ തീയതി: മാർച്ച് 27, 2023. യാത്ര ആരംഭിക്കുന്നത്: കൊച്ചി. ലക്ഷ്യസ്ഥാനം: ആലപ്പുഴ/കൊച്ചി/കുമരകം/മൂന്നാർ/തേക്കടി.  

3 /5

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) കന്യാകുമാരി-രാമേശ്വരം-മധുര ഹോളിഡേ പാക്കേജ് രണ്ട് രാത്രി/മൂന്ന് പകൽ ദൈർഘ്യമുള്ള ഒരു പാക്കേജ് ആരംഭിച്ചു. ആകെ ചെലവ് 7,226. യാത്രാ തീയതി: മാർച്ച് 27, 2023. യാത്ര ആരംഭിക്കുന്നത്: കന്യാകുമാരി. ലക്ഷ്യസ്ഥാനം: കന്യാകുമാരി/രാമേശ്വരം/മധുര.

4 /5

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ജോധ്പൂർ-ജൈസാൽമീർ-ബിക്കാനീർ- പാക്കേജ് മൂന്ന് രാത്രികളും നാല് പകലുകളും ദൈർഘ്യമുള്ള ഒരു ടൂർ പാക്കേജ് ആരംഭിച്ചു. 9,160 രൂപയാണ് ആകെ ചെലവ്. യാത്രാ തീയതി: മാർച്ച് 27, 2023 യാത്ര ആരംഭിക്കുന്നത്: ജോധ്പൂർ. ലക്ഷ്യസ്ഥാനം: ബിക്കാനീർ/ജോധ്പൂർ.

5 /5

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) നാല് രാത്രികൾ/ അഞ്ച് പകലുകൾ ദൈർഘ്യമുള്ള ആൻഡമാൻ ഹോളിഡേയ്‌സ് പാക്കേജ് അവതരിപ്പിച്ചു. 16,600 രൂപയാണ് ആകെ ചെലവ്. യാത്രാ തീയതി: മാർച്ച് 27, 2023 യാത്ര ആരംഭിക്കുന്നത്: പോർട്ട് ബ്ലെയർ. ലക്ഷ്യസ്ഥാനം: ഹാവ്‌ലോക്ക്/പോർട്ട് ബ്ലെയർ.

You May Like

Sponsored by Taboola