ആകെ 292 കളിക്കാരാണ് ഫെബ്രുവരി 18ന് നടക്കുന്ന IPL ലേലത്തിൽ പങ്കെടുക്കുന്നത്.
292 കളിക്കാരാണ് ഫെബ്രുവരി 18ന് നടക്കുന്ന IPL ലേലത്തിൽ പങ്കെടുക്കുന്നത്. ലേലത്തിൽ ക്രിക്കറ്റ് താരങ്ങളുടെ അടിസ്ഥാന മൂല്യം വിവിധ സ്ലാബുകളായി തിരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ഉയർന്ന സ്ലാബ് 2 കോടിയുടേതാണ്. നമ്മുക്ക് 1 കോടി രൂപ അടിസ്ഥാന മൂല്യം വരുന്ന മികച്ച 5 ക്രിക്കറ്റ് താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
ഇന്ത്യൻ സീമറായ ഉമേഷ് യാദവ് മുമ്പ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് കളിച്ചിരുന്നത്. അതിന് മുമ്പ് ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും യാദവ് കളിച്ചിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസ് ബൗളറും ബാറ്റ്സ്മാനുമാണ് ഷെൽഡൺ കോട്ട്റെൽ. കോട്ട്റെൽ ഇതിന് മുമ്പ് കിങ്സ് XI പഞ്ചാബിന് വേണ്ടിയാണ് കളിച്ചിരുന്നത്.
ബംഗ്ലാദേശ് സീമറായ മുസ്താഫിർ റഹ്മാൻ കഴിഞ്ഞ IPLൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് കളിച്ചിരുന്നത്.
ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ മാര്‍നസ് ലബുഷെയ്ന് ഇത് ആദ്യമായി ആണ് IPL ലേലത്തിൽ പങ്കെടുക്കുന്നത്.
ഓസ്ട്രേലിയൻ സ്കിപ്പറായ ആരോൺ ഫിഞ്ച് കഴിഞ്ഞ IPLൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് കളിച്ചിരുന്നത്.