International Men's Day 2022: പുരുഷന്മാരുടെ ചർമ്മ സംരക്ഷണം; ശൈത്യകാലത്ത് ചർമ്മം സുന്ദരമായി നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ശീതകാലം വന്നിരിക്കുന്നു, നിങ്ങളുടെ ചർമ്മം കഠിനമായ തണുപ്പിൽ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടേക്കാം. ശൈത്യകാലത്ത്, നിങ്ങളുടെ ചർമ്മം വരണ്ടതാകാൻ സാധ്യതയുണ്ട്.

  • Nov 19, 2022, 11:05 AM IST

പുരുഷന്മാരുടെ ചർമ്മം സ്വാഭാവികമായും കടുപ്പമുള്ളതും ഉറച്ചതുമായ ചർമ്മമാണ്. അതിനാൽ, ശൈത്യകാലത്ത് നിങ്ങളുടെ ചർമ്മത്തിന് പതിവിലും അൽപ്പം കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. നിങ്ങളുടെ ചർമ്മത്തെ തണുപ്പിൽ നിന്ന് സംരക്ഷിക്കാൻ അഞ്ച് എളുപ്പവഴികൾ ഇവയാണ്.

1 /5

ശൈത്യകാലത്ത് വീര്യം കൂടിയ ഫേസ് വാഷ് ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കും. അതിനാൽ, നിങ്ങളുടെ ചർമ്മം വരണ്ടതാകാതെ വൃത്തിയായി സൂക്ഷിക്കാൻ മൃദുവായ ഫേസ് വാഷ് ഉപയോഗിക്കുക.

2 /5

താഴ്ന്ന ഊഷ്മാവിൽ, ദിവസം മുഴുവനും മിനുസമാർന്ന ചർമ്മം നിലനിർത്താൻ ആഴത്തിൽ പ്രവർത്തിക്കുന്ന മോയ്സ്ചറൈസറുകൾ ആവശ്യമാണ്. അതിനാൽ, മികച്ച മോയ്സ്ചറൈസർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

3 /5

കൊടും ശൈത്യകാലത്ത് പലപ്പോഴും സൂര്യപ്രകാശം അധികമായി ഉണ്ടാകില്ലെങ്കിലും ചർമ്മത്തിന് ഹാനികരമായ യുവിഎ, യുവിബി രശ്മികൾ ഉണ്ടാകും. സൺസ്‌ക്രീൻ ഇല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ഷിയ ബട്ടർ അല്ലെങ്കിൽ ജോജോബ ഓയിൽ പോലുള്ള മോയ്സ്ചറൈസിംഗ് ഘടകങ്ങളുള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

4 /5

ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ, കൈമുട്ടുകൾ, കഴുത്ത്, കാൽമുട്ട് എന്നിവ പലപ്പോഴും അവ​ഗണിക്കപ്പെടാറുണ്ട്. ക്രീം അധിഷ്ഠിത ബോഡി ലോഷൻ ഉപയോഗിച്ച് ചർമ്മം സുന്ദരമായി നിലനിർത്താം.

5 /5

നിങ്ങളുടെ മുഖത്തെ രോമങ്ങളുടെ എതിർ ദിശയിൽ ഷേവ് ചെയ്യുന്നത് ചർമ്മത്തിന് അനാവശ്യമായ ആയാസം ഉണ്ടാക്കുകയും മുറിവുകൾക്ക് വിധേയമാക്കുകയും ചെയ്യും. അവ വളരുന്ന ദിശയിൽ ഷേവ് ചെയ്യുക, ഇത് സുരക്ഷിതവും ചർമ്മം മിനുസമാർന്നതാക്കാൻ മികച്ചതുമാണ്. കൂടാതെ, ആഫ്റ്റർ ഷേവിനായി ക്രീം അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക, ചർമ്മത്തിലെ മുറിവുകൾ വേ​ഗത്തിൽ ഉണങ്ങാൻ ഇവ സഹായിക്കും.

You May Like

Sponsored by Taboola