Indian Railways: പുതിയ AC-3 tier കോച്ചില്‍ ഒരു ട്രെയിന്‍ യാത്ര പോയാലോ? പ്രത്യേകതകള്‍ അറിയാം

 

 

Indian Railways: ഇന്ത്യൻ റെയിൽവേ മാറ്റത്തിന്‍റെ പാതയിലാണ്.  റെയിൽവേ  യാത്രക്കാര്‍ക്ക് മികച്ച  സൗകര്യങ്ങള്‍  നല്‍കുന്നതില്‍  ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ്.  കൊറോണ മഹാമാരിയ്ക്ക് ശേഷം  റെയിൽവേ നിരവധി പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 

അടുത്തിടെ ട്രെയിനുകളിൽ  Economy Third AC class സൗകര്യം റെയിൽവേ ആരംഭിച്ചിരുന്നു. AC 3 Tier Economy Coach എന്നും ഇത് അറിയപ്പെടുന്നു. ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി അല്ലെങ്കിൽ സ്ലീപ്പർ എന്നിങ്ങനെയുള്ള കോച്ചുകൾ ട്രെയിനിലുണ്ട്. എന്നാൽ ഇപ്പോൾ തേർഡ് എസി പോലെ എസി-3 ഇക്കോണമി കോച്ചുകളും  തുടങ്ങിയിരിയ്ക്കുകയാണ്. അതിനെക്കുറിച്ച് വിശദമായി അറിയാം  

1 /5

 ഇന്ത്യൻ റെയിൽവേ 2021-ൽ AC 3 Tier Economy കോച്ചുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. ഇത് തേർഡ് എസിക്ക് സമാനമാണ്. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ സുഖപ്രദമായ യാത്രാ സൗകര്യം ഒരുക്കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം, അതുവഴി സ്ലീപ്പർ ക്ലാസില്‍ യാത്ര ചെയ്യുന്നവരും   എസി കോച്ചുകളിലേക്ക് ആകർഷിക്കപ്പെടുന്നു.

2 /5

  തേർഡ് എസി പോലെയുള്ള കോച്ചാണ്  AC-3 ഇക്കോണമി. തേർഡ് എസിയിൽ യാത്രക്കാർക്ക് നൽകുന്ന സൗകര്യങ്ങൾ തന്നെയാണ് ഈ കോച്ചിലും നൽകിയിരിക്കുന്നത്. എസി-3 കോച്ചുകളുള്ള ട്രെയിനിൽ ഇക്കോണമി കോച്ചുകളില്ല, അതായത്, ഒരു തരത്തിൽ, അത് മൂന്നാം ക്ലാസ് എസിയുമായി   മാറ്റിസ്ഥാപിക്കുകയാണ് ചെയ്തിരിയ്ക്കുന്നത്. 

3 /5

ഇനി തേർഡ് എസി പോലെ ആകുമ്പോൾ രണ്ടും തമ്മിൽ എന്താണ് വ്യത്യാസം എന്ന ചോദ്യവും ആശയക്കുഴപ്പവും.  എസി-3 ഇക്കോണമി കോച്ചുകൾ പുതിയതും കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഉള്ളതുമാണ്.  ഇതിന്‍റെ രൂപകല്പന ഏറ്റവും ഏറ്റവും മികച്ചതാണ്. 

4 /5

യഥാർത്ഥത്തിൽ എസി-3 എക്കണോമി എന്ന പേരാണ് എസി-3യുടെ പുതിയ കോച്ചുകൾക്ക് നൽകിയിരിക്കുന്നത്. തേർഡ് എസിയിൽ 72 സീറ്റുകളാണ്  ഉള്ളത്. എന്നാല്‍,  എസി-3 ഇക്കോണമിയിൽ ഇത് 11 സീറ്റുകൾ കൂടുതലുണ്ട്. അതായത്  ആകെ  83 സീറ്റുകള്‍ 

5 /5

ഇതിനുപുറമെ, എസി-3 ഇക്കോണമി കോച്ചിന്‍റെ ഇന്റീരിയർ ഡിസൈനിൽ വമ്പിച്ച മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഓരോ സീറ്റ് യാത്രക്കാർക്കും പ്രത്യേകം എസി ഡക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ബോട്ടിൽ സ്റ്റാൻഡ്, റീഡിങ് ലൈറ്റ്, ഓരോ സീറ്റിനും ചാർജിങ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. തേർഡ് എസിയിൽപോലും   ഇത്രമാത്രം സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല.  

You May Like

Sponsored by Taboola