ഐ.എൻ.എസ് തൽവാർ,ഐ.എൻ.എസ് കൊൽക്കത്ത എന്നീ യുദ്ധ കപ്പലുകളാണ് ഒാക്സിജനുമായി ആദ്യം എത്തിയ ആദ്യ കപ്പലുകൾ.
കോവിഡ് കാലത്തെ ഒാക്സിജൻ ക്ഷാമത്തിന് പരിഹാരമായാണ് ഇന്ത്യൻ നേവി ഒാപ്പറേഷൻ സമുദ്ര സേതു-2 ആരംഭിച്ചത്. നേവിയുടെ ഐ.എൻ.എസ് തൽവാർ,ഐ.എൻ.എസ് കൊൽക്കത്ത എന്നീ യുദ്ധ കപ്പലുകളാണ് ഒാക്സിജനുമായി ആദ്യം എത്തിയ ആദ്യ കപ്പലുകൾ. ദോഹ,ഖത്തർ,ഫ്രാൻസ്,റഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നാണ് ഒാക്സിജൻ നിലവിൽ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. കൊച്ചി അടക്കമുള്ള തുറമുഖങ്ങളിലെത്തിക്കുന്ന ഒാക്സിജൻ ടാങ്കറുകൾ അവിടെ നിന്നും ആവശ്യ സ്ഥലങ്ങളിലേക്ക് മാറ്റുന്നു.