57 വർഷത്തിന് ശേഷം ആദ്യമായി പാരാലിമ്പിക്സ് ടോക്കിയോയിലേക്ക് തിരിച്ചെത്തി. ഇതോടെ രണ്ട് തവണ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ നഗരമായി ജപ്പാൻ തലസ്ഥാനം മാറി.
‘നമുക്ക് ചിറകുകളുണ്ട്’ എന്ന സന്ദേശവുമായി കായികതാരങ്ങൾ ടോക്യോ ന്യൂ നാഷണൽ സ്‌റ്റേഡിയത്തിലെ മാർച്ച് പാസ്‌റ്റിൽ അണിനിരന്നു. കോവിഡ് ഭീതിയിലും ഒളിമ്പിക്‌സ‌് പോലെ വർണാഭമായിരുന്നു പാരാലിമ്പിക്‌സ് ഉദ്‌ഘാടന ചടങ്ങും.
കാമിജി യുയി, ഉച്ചിദ ഷുൻസുകെ, മോറിസാക്കി കരിൻ എന്നിവരാണ് ടോക്കിയോയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ദീപശിഖ കത്തിച്ചു
ടോക്കിയോ പാരാലിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഷോട്ട്പുട്ട് താരം തേക് ചന്ദായിരുന്നു ഇന്ത്യയുടെ പതാകയേന്തിയത്.
താലിബാന്റെ നയങ്ങളെ പ്രതീകാത്മകമായി എതിർത്ത് പാരാലിമ്പിക്‌സ് സംഘാടകർ. കാബൂളിൽ നിന്നും പുറപ്പെടേണ്ട പാരാലിമ്പിക്‌സ് സംഘത്തിനാണ് വിമാനം ലഭിക്കാത്തതിനാൽ മത്സരം നഷ്ടമായത്. താലിബാൻ അനുവദിക്കാതിരുന്നിട്ടും മാർച്ച് പാസ്റ്റിൽ അഫ്ഗാന്റെ പതാക പ്രദർശിപ്പിച്ചാണ് സംഘാടകർ ജനങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചത്.