New Rules From September 1, 2023: എൽപിജി സിലിണ്ടര്‍ വില മുതല്‍ IPO ലിസ്റ്റിംഗ് വരെ, സെപ്റ്റംബര്‍ മാസത്തില്‍ ഏറെ സാമ്പത്തിക മാറ്റങ്ങള്‍

സെപ്റ്റംബര്‍ മാസം ആരംഭിച്ചു. ഇതോടൊപ്പം രാജ്യത്തെ സാമ്പത്തിക നിയമങ്ങളിൽ നിരവധി പ്രധാന മാറ്റങ്ങളും വന്നു. ഇതില്‍ ചില മാറ്റങ്ങള്‍ നിങ്ങളുടെ പോക്കറ്റിനെ സാരമായി ബാധിക്കും.  IPO, ക്രെഡിറ്റ് കാർഡ്, എൽപിജി തുടങ്ങി നിരവധി നിയമങ്ങളിലാണ് മാറ്റങ്ങള്‍ വന്നിരിയ്ക്കുന്നത്‌. ഈ മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം...  

Financial Rules Changing In September: സെപ്റ്റംബര്‍ മാസം ആരംഭിച്ചു. ഇതോടൊപ്പം രാജ്യത്തെ സാമ്പത്തിക നിയമങ്ങളിൽ നിരവധി പ്രധാന മാറ്റങ്ങളും വന്നു. ഇതില്‍ ചില മാറ്റങ്ങള്‍ നിങ്ങളുടെ പോക്കറ്റിനെ സാരമായി ബാധിക്കും.  IPO, ക്രെഡിറ്റ് കാർഡ്, എൽപിജി തുടങ്ങി നിരവധി നിയമങ്ങളിലാണ് മാറ്റങ്ങള്‍ വന്നിരിയ്ക്കുന്നത്‌. ഈ മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം...  

1 /7

ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ആക്‌സിസ് ബാങ്ക് സെപ്റ്റംബർ 1 മുതൽ മാഗ്നസ് ക്രെഡിറ്റ് കാർഡ് നിയമങ്ങളില്‍ വലിയ മാറ്റമാണ് വരുത്തിയിരിയ്ക്കുന്നത്. ഈ  നിയമം നിലവില്‍ വന്നതോടെ ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്‍റുകൾ ലഭിക്കുന്നത് കുറയും. അതുകൂടാതെ, ചില ഇടപാടുകളിൽ പ്രത്യേക ഇളവുകളുടെ ആനുകൂല്യവും ലഭിക്കില്ല.  പ്രധാന മാറ്റം എന്നത് സെപ്റ്റംബര്‍ 1 മുതല്‍ ഉപഭോക്താക്കൾ വാർഷിക ഫീസും അടയ്‌ക്കേണ്ടി വരും. ആക്‌സിസ് ബാങ്ക്, അതിന്‍റെ മാഗ്നസ് ക്രെഡിറ്റ് കാർഡിന് 12,500 രൂപ വാർഷിക ഫീസ് ഈടാക്കും. വാർഷിക ഫീസ് 2023 സെപ്‌റ്റംബർ 1 മുതൽ ഈടാക്കും. നിലവിലെ നയത്തിൽ നിന്നുള്ള വലിയ മാറ്റമാണിത്. 

2 /7

LPG സിലിണ്ടറിന് വില കുറഞ്ഞു  എല്ലാ മാസവും ഒന്നാം തീയതി ഗ്യാസ് സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ പരിഷ്കരിക്കുന്നു. അതനുസരിച്ച് LPG യുടെ വില എണ്ണക്കമ്പനികള്‍ പുതുക്കി നിശ്ചയിച്ചു. സെപ്റ്റംബര്‍ 1 ന് പുറത്തുവന്ന പുതുക്കിയ വില അനുസരിച്ച്  വാണിജ്യ  എൽപിജി സിലിണ്ടറുകളുടെ വിലയും ഗണ്യമായി കുറഞ്ഞു. ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ വിലകുറച്ച് രണ്ട് ദിവസത്തിന് ശേഷം  എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 157.50 രൂപ കുറച്ചു. വില കുറച്ചതോടെ ഡല്‍ഹിയില്‍ വാണിജ്യ  സിലിണ്ടറിന് 1522 രൂപയാണ് നല്‍കേണ്ടത്. അതേസമയം, മുംബൈയിൽ ഇതിന്‍റെ വില 1482 രൂപയായി കുറഞ്ഞു. ഗാര്‍ഹിക സിലിണ്ടറിന് ഒറ്റയടിക്ക് 200 രൂപ കുറച്ചതിന് പിന്നാലെയാണ് ഈ നടപടി. 

3 /7

ATF (Aviation Turbine Fuel) ഇന്ധനത്തിന് വില കൂടി   ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്‍റെ  (Aviation Turbine Fuel - ATF) വിലയിൽ വെള്ളിയാഴ്ച വൻ വര്‍ദ്ധനവുണ്ടായി. ഉത്സവ സീസണിന് മുന്‍പുള്ള ഈ വില വര്‍ദ്ധന വിമാന നിരക്കിനെ സാരമായി ബാധിച്ചേക്കും. സെപ്റ്റംബര്‍ മുതല്‍ എടിഎഫിന്‍റെ വില കിലോലിറ്ററിന് 13,911 രൂപയാണ് എണ്ണക്കമ്പനികൾ വര്‍ദ്ധിപ്പിച്ചത്. ഡൽഹിയിൽ കിലോലിറ്ററിന് 112419.33 രൂപയായും കൊൽക്കത്തയിൽ 121063.83 രൂപയായും മുംബൈയിൽ 105222.13 രൂപയായും ചെന്നൈയിൽ 116581.77 രൂപയായും ATF വില വര്‍ദ്ധിച്ചു.

4 /7

IPO ലിസ്റ്റിംഗിന്‍റെ ദിവസങ്ങൾ കുറയും IPO ലിസ്റ്റിംഗുമായി ബന്ധപ്പെട്ട് SEBI ഒരു വലിയ നടപടി സ്വീകരിച്ചിരിയ്ക്കുകയാണ്. അതനുസരിച്ച് സെപ്റ്റംബർ 1 മുതൽ ഐപിഒ ലിസ്റ്റിംഗിന്‍റെ ദിവസങ്ങൾ കുറയ്ക്കാൻ പോകുന്നു. ഓഹരി വിപണിയിൽ ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയപരിധി പകുതിയായി, അതായത് ഐപിഒ ലിസ്റ്റിംഗിന്‍റെ ദിവസങ്ങൾ  മൂന്ന് ആയി കുറച്ചു. 

5 /7

2000 രൂപ നോട്ടുകൾ മാറ്റാന്‍ ഇനി ഒരു മാസം കൂടി സമയം  2000 രൂപ നോട്ട് ഇനി പ്രചാരത്തിലുണ്ടാകില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. 2000 നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള സമയപരിധി 2023 മെയ് 23 മുതൽ 2023 സെപ്റ്റംബർ 30 വരെ RBI നിശ്ചയിച്ചിട്ടുണ്ട്. അതായത് ഇനി ഒരു മാസം കൂടി 2000 മാറ്റിയെടുക്കാന്‍ സമയം ഉണ്ട്. ഈ സാഹചര്യത്തിൽ, നിങ്ങൾ ഇതുവരെ 2000 രൂപാ നോട്ട് മാറ്റിയിട്ടില്ലെങ്കിൽ എത്രയും വേഗം അത് മാറ്റണം.

6 /7

എസ്ബിഐ വീ കെയർ 2023 സെപ്റ്റംബർ 30-ന് അവസാനിക്കും മുതിർന്ന പൗരന്മാർക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വാഗ്ദാനം ചെയ്യുന്ന  പ്രത്യേക സ്ഥിരനിക്ഷേപ  പദ്ധതിയായ എസ്ബിഐ വീകെയർ സ്കീമില്‍  ചേരുവാനുള്ള അവസരം സെപ്റ്റംബര്‍ 30 വരെ ലഭ്യമാണ്. ഈ പദ്ധതിയില്‍ മുതിർന്ന പൗരന്മാർക്ക് 5 വർഷവും അതിൽ കൂടുതലുമുള്ള കാലയളവിലേക്ക് 7.50% പലിശ നേടാം.

7 /7

ആധാർ സൗജന്യ അപ്ഡേറ്റുകൾ യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDIA) 2023 സെപ്റ്റംബർ 14-ന് ശേഷം സൗജന്യമായി  ആധാർ കാർഡ് അപ്ഡേറ്റുകൾ നടതുനുള്ള സൗകര്യം നിര്‍ത്തും. ഈ തീയതിക്ക് ശേഷം ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നിശ്ചിത തുക ഫീസ് നൽകേണ്ടി വരും.  

You May Like

Sponsored by Taboola