IIFA Awards 2022: ഐഐഎഫ്എ അവാർഡ്സ് 2022; മികച്ച നടന്‍ വിക്കി കൗശല്‍, നടി കൃതി സനോൺ, ചടങ്ങിൽ തിളങ്ങി താരങ്ങൾ

ഇത്തവണത്തെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ ഐഐഎഫ്എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2022 ലെ ഐഐഎഫ്‌എ പുരസ്കാര വേദിയിൽ തിളങ്ങിയത് സിദ്ധാർഥ് മൽഹോത്ര വേഷമിട്ട 'ഷേര്‍ഷാ' ആണ്. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച സംഗീതം,മികച്ച തിരക്കഥ എന്നീ വിഭാ​ഗങ്ങളിലാണ് ചിത്രത്തിന് പുരസ്കാരം ലഭിച്ചത്. 'ഷേര്‍ഷാ'യുടെ തിരക്കഥാകൃത്ത് സന്ദീപ്‌ ശ്രീവാസ്‌തവയ്‌ക്ക്‌ ലഭിച്ചു.

 

1 /6

സര്‍ദ്ദാര്‍ ഉദ്ദമിലെ മികച്ച പ്രകടനത്തിന് വിക്കി കൗശല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.   

2 /6

കൃതി സനം ആണ് മികച്ച നടി. മിമി എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തെ മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയത്‌.  

3 /6

ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുത്തത്.  

4 /6

അബുദാബിയിലെ ഇത്തിഹാദ്‌ അരീനയിലാണ് ഐഐഎഫ്എ അവാർഡ് ചടങ്ങ് നടന്നത്.  

5 /6

സല്‍മാന്‍ ഖാന്‍, അഭിഷേക്‌ ബച്ചന്‍, ഐശ്വര്യ റായ്‌ ബച്ചന്‍, ഷാഹിദ്‌ കപൂര്‍, ടൈഗര്‍ ഷറോഫ്‌, സാറ അലി ഖാന്‍, അനന്യ പാണ്ഡെ, ഷാഹിദ്‌ കപൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.   

6 /6

സല്‍മാന്‍ ഖാന്‍, റിതേഷ്‌ ദേശ്‌മുഖ്‌, മനിഷ്‌ പോള്‍ എന്നിവരാണ് പ്രധാന ചടങ്ങുകള്‍ക്ക് ആതിഥേയത്വം വഹിച്ചത്.

You May Like

Sponsored by Taboola