വളരെ എലുപ്പത്തിൽ സ്വാദിഷ്ടമായ പ്ലം കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്.
ക്രിസ്മസ് ആഘോഷങ്ങളിൽ താരം പ്ലം കേക്ക് തന്നെയാണ്. ഈ വർഷം പുറത്ത് നിന്ന് വാങ്ങാതെ സ്വാദിഷ്ടമായ അത്യുഗ്രൻ പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ..
ഇഷ്ടത്തിനനുസരിച്ച് ഡ്രൈ ഫ്രൂട്സ് എടുത്ത് ഇതിലേക്ക് വൈൻ/ റം ചേർക്കുക. ഒരു കിലോ ഡ്രൈ ഫ്രൂട്സിന് ഏകദേശം 2 രണ്ടര കപ്പ് ആൽക്കഹോൽ ചേർക്കാവുന്നതാണ്. ഇത് കുതിർക്കാനായി അടച്ച് വയ്ക്കാം. ചുരുങ്ങിയത് കേക്ക് ഉണ്ടാക്കുന്നതിന് ഒരാഴ്ച മുന്നേയെങ്കിലും ഇങ്ങനെ ചെയ്ത് മാറ്റി വയ്ക്കുക.
മുക്കാൽ കപ്പ് പഞ്ചസാര പാനിലിട്ട് ചെറുതായൊന്ന് ചൂടാക്കുക. പഞ്ചസാര അലിഞ്ഞ് ഡാർക്ക് നിറത്തിലേക്ക് മാറുമ്പോൾ അതിലേക്ക് അരക്കപ്പ് ചൂട് വെള്ളം ഒഴിച്ച് കൊടുക്കാം. പാനിന്റെ അടിയിൽ പിടിക്കാതെ ഈ പഞ്ചസാര ലായിനി ഇളക്കി കൊടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് മാറ്റിവയ്ക്കുക.
റമ്മിൽ കുതിർത്ത ഡ്രൈഫ്രൂട്സിൽ അണ്ടിപരിപ്പ് ചേർക്കുക. ഇതിലേക്ക് മൈദ ചേർത്ത് ഇളക്കി മാറ്റിവയ്ക്കുക. മറ്റൊരു പാത്രത്തിൽ 200 ഗ്രാം മൈദ എടുക്കുക. ഇതിലേക്ക് അര ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ ഇട്ട് മിക്സ് ചെയ്യുക.
ബീറ്റ് ചെയ്ത ബട്ടറിലേക്ക് ബ്രൗൺ ഷുഗർ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. ശേഷം ഇതിലേക്ക് ഒരു മുട്ട ചേർത്ത് ബീറ്റ് ചെയ്യുക. ഒരു മിനിറ്റ് കഴിഞ്ഞ അടുത്ത മുട്ട ചേർത്ത് ബീറ്റ് ചെയ്യുക. ഇങ്ങനെ നാല് മുട്ട ചേർക്കുക.
വാനില എസൻസ്, നാരങ്ങ നീര്, ഉപ്പ്, (കറുവപ്പട്ട, ചുക്ക്, ജാതിക്ക) എന്നിവ പൊടിച്ചത്, പഞ്ചസാര കാരമലൈസ് ചെയ്തത് എന്നിവ യോജിപ്പിച്ച് മിക്സ് ചെയ്യാം.
ഇതിലേക്ക് ബേക്കിംഗ് പൗഡർ ചേർത്ത മൈദ മിക്സ് ചെയ്യുക. ഇതിലേക്ക് മൈദ കോട്ട് ചെയ്ത ഡ്രൈഫ്രൂട്സ് മിക്സ് ചെയ്യുക. ശേഷം കേക്ക് ട്രെയിലേക്ക് ബട്ടർ പേപ്പർ ഇട്ട ശേഷം ഈ മാവ് ഒഴിച്ച് കൊടുക്കാം.
മുകളിൽ നട്സ് വച്ച് അലങ്കരിച്ച ശേഷം ശേഷം ഓവിൽ ബേക്ക് ചെയ്തെടുക്കുക. 65 മുതൽ 70 മിനുട്ട് എടുക്കും. ശേഷം ഒരു സ്റ്റിക്ക് ഉപയോഗിച്ച് കുത്തി നോക്കുക. ഒട്ടാതെ ക്ലീനായി തന്നെ വരുന്നുണ്ടെങ്കിൽ, സ്വാദിഷ്ടമായ കേക്ക് റെഡി. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. )