Weekly horoscope: മെയ് 27 വരെ ഈ 4 രാശിക്കാർ നേട്ടം കൊയ്യും;​ പണം പെയ്തിറങ്ങും, തടസ്സങ്ങൾ മാറും!

Horoscope for the week of May 20 to 27: ഈ മാസം 27 വരെ ജ്യോതിഷ പ്രകാരം ചില രാശിക്കാർക്ക് ഏറ്റവും നല്ല സമയമാണ്. ഇന്ന് മുതൽ ഞായർ വരെയുള്ള 7 ദിവസങ്ങൾ ഇവർക്ക് അളവറ്റ നേട്ടങ്ങൾ സമ്മാനിക്കും. 

 

ഈ കാലയളവിൽ തടസ്സങ്ങൾ നീങ്ങുകയും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യും.

1 /6

പ്രധാനമായും നാല് രാശിക്കാർക്കാണ് ഈ മാസം 27 വരെ ഭാ​ഗ്യത്തിന്റെ അകമ്പടി ഉണ്ടാകുക. ഈ രാശിക്കാർ സമ്മർദ്ദങ്ങളെ അതിജീവിച്ച് കൂടുതൽ വിശ്രമിക്കുന്നവരായിരിക്കും. ഇവർക്ക് സമാധാനം ലഭിക്കും എന്നതാണ് പ്രധാന സവിശേഷത.   

2 /6

ഭാഗ്യവും ദൗർഭാഗ്യവും 12 രാശികളെയും ബാധിക്കുന്ന നവഗ്രഹങ്ങളുടെ സാന്നിധ്യത്തെ ആശ്രയിച്ചിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് സുവർണ്ണ ദിനങ്ങൾ വന്നെത്തിയിരിക്കുന്നതെന്നും എന്തെല്ലാം നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നതെന്നും നോക്കാം.   

3 /6

മേടം: ഉദ്ദേശിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ മേടം രാശിക്കാർക്ക് ഭാഗ്യമുണ്ടാകും. ഇവരുടെ ജീവിതം സന്തോഷത്താൽ നിറയും. ഇവർ വരും ദിവസങ്ങളിൽ അത്യധികം ഉത്സാഹത്തോടെ ജോലി ചെയ്യും. ഈ ആഴ്ച ഇവരുടെ ബിസിനസ്സ് മെച്ചപ്പെടുത്തുക മാത്രമല്ല പണമൊഴുക്ക് വർദ്ധിപ്പിക്കുകയും ചെയ്യും.  

4 /6

കർക്കടകം: ഈ രാശിക്കാർക്ക് പ്രണയ സാഫല്യം ഉണ്ടാകുന്ന സമയമാണിത്. പ്രിയപ്പെ‌‌ട്ട വ്യക്തിയിൽ നിന്ന് ആനന്ദകരമായ വാർത്തകൾ ലഭിക്കും. പ്രണയം മാത്രമല്ല, സുഹൃത്തുക്കളിൽ നിന്നും നല്ല അനുഭവങ്ങൾ ലഭിക്കും. കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. പങ്കാളിയിൽ നിന്ന് ഇവർക്ക് പൂർണ്ണ പിന്തുണ ലഭിക്കും.    

5 /6

കന്നി: കന്നി രാശിക്കാർക്ക് പ്രശംസകളും സമാധാനവുമെല്ലാം ലഭിക്കുന്ന വാരമാണിത്. ഇവർ ചെയ്യുന്ന ജോലികൾക്ക് ഓഫീസിൽ നല്ല അം​ഗീകാരം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. നിക്ഷേപങ്ങളിൽ നിന്ന് അപ്രതീക്ഷിത ലാഭം ലഭിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും.  

6 /6

മീനം: ഈ രാശിക്കാർക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം വർദ്ധിക്കുന്ന ആഴ്ചയാണിത്. ഇപ്പോൾ ഒരു യാത്ര പ്ലാൻ ചെയ്യാൻ ഏറെ അനുയോജ്യമായ സമയമാണ്. മറ്റുള്ളവരുടെ വിമർശനങ്ങൾ മീനം രാശിക്കാരെ ഇനി അലട്ടില്ല. മനസ്സമാധാനം നിറയുന്ന ദിനങ്ങളാണ് വന്നെത്തിയിരിക്കുന്നത്. മെയ് 27ന് മുമ്പ് അപ്രതീക്ഷിത പണമൊഴുക്കിന് സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola