മലയാളികളുടെ പ്രിയപ്പെട്ട യുവനായികമാരിലൊരാളാണ് ഹണി റോസ്. 2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെയാണ് ഹണി റോസ് അരങ്ങേറ്റം കുറിച്ചത്.
Honey Rose latest photos: ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ഹണിയുടെ കരിയറിൽ വഴിത്തിരിവായി. ഇന്ന് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹണി സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.
സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹണി റോസ്. (Photo credit: Harikrishnan Maradu)
സിനിമയിലെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും ഹണി സജീവമാണ്. (Photo credit: Harikrishnan Maradu)
ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്. (Photo credit: Harikrishnan Maradu)
ഈ അടുത്ത കാലത്തായി ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഹണി റോസ്. (Photo credit: Harikrishnan Maradu)
കേരളത്തിലെ പല സംരംഭങ്ങളുടെയും ഉദ്ഘാടകയായി ഹണി റോസ് എത്താറുണ്ട്.
പതിവായി ഉദ്ഘാടന വേദികളിലെത്തുന്നതിന് ഹണി വലിയ വിമർശനവും ഏറ്റുവാങ്ങാറുണ്ട്.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ച് സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്‌സ്, സര്‍ സി.പി, മോൺസ്റ്റർ തുടങ്ങിയവയാണ് ഹണി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.