ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയ്‌ക്കെതിരെ മത്സരിക്കാൻ ഹോണ്ടയുടെ എസ്‌യുവി - ഹോണ്ട എലിവേറ്റർ മിഡ്-സൈസ് എസ്‌യുവി എത്തുന്നു.
ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മിഡ്-സൈസ് എസ്‌യുവി എലവേറ്റിനെ അവതരിപ്പിച്ചു.
ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ഈ പുതിയ മോഡൽ ഇന്ത്യൻ വിപണിയിലും അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ നിർമാതാക്കൾ.
കാലങ്ങൾക്ക് ശേഷം ഹോണ്ട അവതരിപ്പിക്കുന്ന ഒരു പുതുപുത്തൻ മോഡലാണ് മിഡ്-സൈസ് എസ്‌യുവി എലവേറ്റ്.
വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ സെഗ്‌മെന്റ് ചാമ്പ്യന്മാരോടും മിഡ് സൈസ് സെഗ്‌മെന്റിലെ നിരവധി എസ്‌യുവികളോടും മിഡ്-സൈസ് എസ്‌യുവി എലവേറ്റ് മത്സരിക്കും.
458 ലിറ്റർ ബൂട്ട് സ്പെയ്സാണ് ഹോണ്ട എലിവേറ്റിന്റെ പ്രധാന ആകർഷണം.
കുടുബത്തോടും സുഹൃത്തുക്കളോടും ഒപ്പം യാത്രകൾ ചെയ്യുമ്പോൾ ബൂട്ട് സ്പെയ്സ് ഒരു അഭിവാജ്യ ഘടകമായതിനാൽ വളരെ മികച്ച കപ്പാസിറ്റിയുള്ള ഒരു ബൂട്ട് സ്പെയ്സാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിയിൽ സജ്ജമാക്കിയിരിക്കുന്നത്.