Mercury Transit: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ജൂൺ 7 ന് ഇടവത്തിൽ സംക്രമിച്ചു. ബുധൻ രാശി മാറിയതോടെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ രാജയോഗം ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
Budh Gochar 2023: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായിട്ടാണ് കണക്കാക്കുന്നത്. ബുദ്ധി, യുക്തി, മിത്രം, സംസാരം എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. സൂര്യനും ശുക്രനും ബുധന്റെ സുഹൃത്തുക്കളാണ്. ചന്ദ്രനും ചൊവ്വയും ശത്രു ഗ്രഹങ്ങളായി കണക്കാക്കുന്നു.
ജൂൺ 7 ന് ബുധൻ ഇടവത്തിലെ സംക്രമിച്ചു. ബുധന്റെ ഈ സംക്രമണം മകര രാശിയിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം ഉണ്ടാക്കും. ഇതുമൂലം ഗജകേസരി രാജയോഗം ഉണ്ടായി. ജ്യോതിഷത്തിൽ ഈ യോഗത്തെ വളരെ ശുഭകരവും ഫലദായകവുമായി കണക്കാക്കുന്നു. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യമുദിക്കുന്നത് എന്ന് നോക്കാം...
ഇടവം (Tarus): ബുദ്ധന്റെ സംക്രമം ഇടവ രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും. നല്ല ജോലിയ്ക്കുള്ള അവസരങ്ങൾ ലഭിക്കും, വിദേശത്ത് ജോലിയോ വിദ്യാഭ്യാസമോ ചെയ്യാൻ സാധ്യത. ഈ സമയത്ത് കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയുണ്ടാകും. ജോലിസ്ഥലത്ത് ബുദ്ധിശക്തിയുടെ ബലത്തിൽ ഉജ്ജ്വല പ്രകടനം നടത്തും, വിജയത്തിന്റെ പതാക ഉയർത്തും. പഴയ രോഗങ്ങളിൽ നിന്നും മുക്തി നേടും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ബുധന്റെ സംക്രമണം ശുഭകരമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ നല്ല ഐക്യം ദൃശ്യമാകും. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ നന്നായി പ്രവർത്തിക്കും. ഇവർക്ക് വൻ ധനേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ഈ സമയത്ത് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും. തൊഴിൽ ചെയ്യുന്നവർക്ക് പുരോഗതിക്ക് സാധ്യത.
കന്നി രാശിക്കാർക്ക് ബുധന്റെ സംക്രമണം സാമ്പത്തികമായി ഗുണം ചെയ്യും. ഈ സമയത്ത് ഇവർക്ക് ജോലിയിൽ പുതിയതും മികച്ചതുമായ അവസരങ്ങൾ ലഭിക്കും. കൂടാതെ സമീപ ഭാവിയിൽ നിങ്ങൾക്ക് ഉപയോഗപ്രദമാകുന്ന പുതിയ ആളുകളെ നിങ്ങൾ കണ്ടുമുട്ടും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. എല്ലാ അംഗങ്ങൾക്കിടയിലും പരസ്പര സ്നേഹം നിലനിൽക്കും. ഭാഗ്യത്തിന്റെ പിന്തുണയാൽ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, സർക്കാർ പദ്ധതികളിൽ നല്ല നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവിൽ സുഹൃത്തുക്കളുമായി ഇടപഴകുന്നതിന് ധാരാളം പണം ചെലവഴിക്കും എങ്കിലും നിങ്ങൾ സാമ്പത്തികമായി ശക്തരായിരിക്കും. ബിസിനസ്സിൽ ലാഭം നേടുന്നതിന് നിങ്ങളുടെ തന്ത്രത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഈ കാലയളവിൽ പുതിയ ബിസിനസ്സ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. വിവാഹിതർക്കിടയിൽ സ്നേഹം നിലനിൽക്കും. ഒരുമിച്ച് ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യും.
തുലാം (Libra): ബുധ സംക്രമത്തോടെ സൃഷ്ടിച്ച ഗജകേസരി യോഗം തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. ബിസിനസിൽ പുരോഗതിയുണ്ടാകും. ഈ കാലയളവിൽ നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. ഭാഗ്യം കൂടെയുണ്ടാകും, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഈ സമയത്ത് നിക്ഷേപിച്ചാൽ നല്ല ലാഭം ലഭിക്കും.
മകരം (Capricorn): മകരം രാശിക്കാർക്ക് ഗജകേസരി യോഗവും ബുധന്റെ സംക്രമവും അനുകൂലമായിരിക്കും. ഈ സമയത്ത് സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലി ചെയ്യുന്നവർക്ക് നല്ല ഇൻക്രിമെന്റുകൾ ലഭിക്കും. തൊഴിൽ രംഗത്ത് പുരോഗതി ദൃശ്യമാകും. സർക്കാർ ജോലിക്ക് വേണ്ടിയുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കിൽ വിജയിക്കുമെന്ന പ്രതീക്ഷയുണ്ട്. ജോലി അന്വേഷിക്കുന്നവരുടെ സ്വപ്നം സഫലമാകും.
മീനം (Pisces): ബുധ സംക്രമവും ഗജകേസരി യോഗവും മീനരാശിക്കാർക്കും ഐശ്വര്യ ഫലദായകമാണ്. ഈ സമയത്ത് കരിയറിൽ പുരോഗതി ദൃശ്യമാകും. വിദേശ ജോലി എന്ന സ്വപ്നം സഫലമാകും. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് നല്ല വരുമാനം ലഭിക്കും. ധനലാഭം മൂലം സാമ്പത്തിക സ്ഥിതി ശക്തമാകും. ഈ പര്യടനത്തിനിടയിൽ നിങ്ങൾ ആവേശഭരിതരായി കാണപ്പെടും. വസ്തുവോ ഭൂമിയോ വാങ്ങാനുള്ള ദീർഘകാല ആഗ്രഹം സഫലമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)