നമ്മുടെ കഴുത്തിലുള്ള (തൊണ്ട) ടോൺസിൽസിന് ഉണ്ടാകുന്ന അണുബാധയാണ് ടോൺസിലൈറ്റിസ്. ഇത് ബാക്ടീരിയ മൂലവും വൈറസ് മൂലവും ഉണ്ടാകാം. തൊണ്ട വേദന, വീക്കം, പനി, ചെവി വേദന, വായനാറ്റം ഇതെല്ലം ഇതിന്റെ ലക്ഷണങ്ങളായി കണ്ട് വരാറുണ്ട്. ഇതിനുള്ള പരിഹാരം എന്തൊക്കെയാണ്?
ചെറു ചൂടുള്ള ഉപ്പ് വെള്ളം കൊണ്ട് കുലുക്കുഴിയുന്നത് ടോണ്സിൽസിന്റെ വീക്കം കുറയ്ക്കാനും, അണുബാധ കുറയ്ക്കാനും വേദന കുറയ്ക്കാനും സഹായിക്കും.
ലോസെൻജസ് തൊണ്ട വേദന കുറയ്ക്കാൻ സഹായിക്കും. ആന്റി - ഇൻഫ്ലമേറ്ററി കഴിവുകളുള്ള ലോസെൻജസ് കഴിക്കുന്നത് വീക്കം കുറയ്ക്കാനും സഹായിക്കും.
ചൂടുള്ള ഏതെങ്കിലും കുടിയ്ക്കുന്നത് തൊണ്ട വേദനയ്ക്ക് നേരിയ ആശ്വാസം നൽകും. അതെ സമയം തേൻ ഒഴിച്ച ചൂടുള്ള ചായ കുടിയ്ക്കുന്നത് വേദനയ്ക്ക് താത്കാലിക ആശ്വാസം ലഭിക്കുകയും അണുബാധ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
തണുപ്പ് നൽകുന്നത് ടോൺസിലൈറ്റിസ് മൂലം ഉണ്ടാകുന്ന വേദന കുറയ്ക്കാനും, വീക്കം മാറ്റാനും ഒക്കെ സഹായിക്കും. തണുത്ത ഐസ്ക്രീം, ഐസ് ചിപ്സ് ഒക്കെ കഴിക്കുന്നത് ടോൺസിലൈറ്റിസിന് ആശ്വാസം നൽകും.
അന്തരീക്ഷം വരണ്ടതാണെങ്കിൽ ടോൺസിലൈറ്റിസിന്റെ അസ്വസ്ഥതകൾ രൂക്ഷമാക്കും. ഹ്യൂമിഡിഫയർസ് ഇത് ഒഴിവാക്കാൻ സഹായിക്കും. ഉറങ്ങുമ്പോൾ ഹ്യൂമിഡിഫയർസ് ഉപയോഗിക്കുന്നത് ടോൺസിലൈറ്റിസ് വരാതിരിക്കാനും സഹായിക്കും.