7th Pay Commission: ഡി‌എ വർദ്ധന, ശമ്പള വർദ്ധനവ്, കുടിശ്ശിക ക്ലിയറൻസ്, അറിയാം പുതിയ അപ്‌ഡേറ്റുകൾ

7th Pay Commission: ഹോളിക്ക് മുമ്പായി ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഡിഎ വർദ്ധനവ് കേന്ദ്രം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. 

  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം ഡിയർനെസ് അലവൻസ് (DA) വർദ്ധനവ് പ്രഖ്യാപിക്കുന്നതിനായി ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഹോളിക്ക് മുമ്പായി കേന്ദ്രം തങ്ങളുടെ ജീവനക്കാർക്കായി DA വർദ്ധനവ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

1 /5

ഡിഎയുടെ വർദ്ധനവ് പ്രഖ്യാപിക്കാൻ മോദി സർക്കാർ തീരുമാനിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ നേട്ടം ലഭിക്കും. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലുള്ള വർദ്ധനവ് അവരുടെ ശമ്പളം ഗണ്യമായി വർദ്ധിപ്പിക്കും. നിലവിൽ കേന്ദ്ര ജീവനക്കാർക്ക് 17 ശതമാനം ഡിഎ ആണ് ലഭിക്കുന്നത്.   

2 /5

DA നാല് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായിട്ടാണ് റിപ്പോർട്ടുകൾ. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക പ്രഖ്യാപിച്ചതിനുശേഷവും കേന്ദ്ര ബജറ്റ് 2021 അവതരിപ്പിച്ചതിനുശേഷവും പ്രതീക്ഷകൾ കൂടുതലാണ്. 

3 /5

ഹോളിയോട് അടുപ്പിച്ച് കേന്ദ്രം ഡിഎയിൽ വർദ്ധനവ്  പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കൊറോണ വൈറസ് പാൻഡെമിക് മൂലം 2021 ജനുവരി മുതൽ ജൂൺ വരെ ഡിഎ പ്രഖ്യാപനത്തിനായി സർക്കാർ കാത്തിരിക്കേണ്ടതുണ്ട്.

4 /5

ഡിഎയുടെ 4 ശതമാനം വർധന കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം ഗണ്യമായി വർദ്ധിപ്പിക്കുമെന്നതിൽ തർക്കമില്ല.

5 /5

2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.  അതായത് ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക പണവും ലഭിക്കുമെന്ന് അർത്ഥം.  

You May Like

Sponsored by Taboola