Hindu New Year 2023: 3 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!!

Hindu New Year 2023: ഹിന്ദു നവ വര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി.  ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തീയതിയിലാണ് ഹിന്ദു പുതുവർഷം ആരംഭിക്കുന്നത്. ഇത്തവണ മാർച്ച് 22 മുതലാണ് ചൈത്ര ശുക്ല ആരംഭിക്കുന്നത്. ഈ ദിവസം മുതൽ ചൈത്ര നവരാത്രി ആരംഭിക്കുന്നു. ഒപ്പം ഹിന്ദു പുതുവർഷവും ആരംഭിക്കുന്നു. വിക്രം സംവത് 2080 എന്നും ഇത് അറിയപ്പെടുന്നു. 

ജ്യോതിഷ പ്രകാരം, പുതിയ വർഷത്തിൽ ചില ഗ്രഹങ്ങളുടെ ചലനം 4 രാശികളിൽ പെട്ട ആളുകൾക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. അതായത് ഇവരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും. ഇവരുടെ ജീവിതം സന്തോഷം കൊണ്ട് നിറയും, എല്ലാ കാര്യങ്ങളിലും ഇവര്‍ വിജയം കൈവരിയ്ക്കും.  ആ ത്തരമൊരു സാഹചര്യത്തിൽ, പല സാഹചര്യങ്ങളിലും നല്ല ഫലങ്ങൾ കാണപ്പെടും. ഈ പുതു വര്‍ഷത്തെ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം...   

1 /5

ജ്യോതിഷ പ്രകാരം, ഇത്തവണ വിക്രം സംവത് 2080 ൽ, ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ രാജാവും ശുക്രൻ മന്ത്രിയുമായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, എല്ലാ രാശിചിഹ്നങ്ങളിലെയും ആളുകളുടെ ജീവിതത്തിൽ അതിന്‍റെ സ്വാധീനം വ്യക്തമായി കാണാൻ കഴിയും. 30 വർഷങ്ങൾക്ക് ശേഷം ഇത്തവണ ശനി കുംഭത്തിലും രാഹുവും ശുക്രനും മേടത്തിലും കേതു തുലാത്തിലും ചൊവ്വ മിഥുനത്തിലും നിൽക്കുന്ന സമയമാണ്. ഈ പ്രത്യേക സാഹചര്യം ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടങ്ങൾ നല്‍കും എന്ന് അറിയാം...

2 /5

ധനു രാശി (Sagittarius Zodiac Sign)   ഹിന്ദു നവ വര്‍ഷം അല്ലെങ്കില്‍ വിക്രം സംവത് 2080 ഈ രാശിക്കാർക്ക് ഐശ്വര്യവും ഫലദായകവുമാണ്. ധനു രാശിക്കാരുടെ ഭാഗ്യത്തിൽ വർദ്ധനവുണ്ടാകും. ധനസമ്പാദനത്തിനുള്ള പുതിയ മാർഗങ്ങൾ വർദ്ധിക്കും. ഇത് മാത്രമല്ല, നിങ്ങളുടെ സംസാരവും പെരുമാറ്റവും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ഇത് മാത്രമല്ല, ഈ കാലയളവിൽ നിങ്ങൾക്ക് നല്ല ജോലിയ്ക്കുള്ള അവസരങ്ങളും ലഭിക്കും.

3 /5

തുലാം രാശി   (Libra Zodiac Sign)   ജ്യോതിഷ പ്രകാരം, ഈ സമയം തുലാം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ ജോലി ലഭിക്കാനുള്ള സാഹചര്യം വന്നുചേരും.  അതേപോലെ നിങ്ങളുടെ ശത്രുക്കൾക്ക്  നിങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല. വിദ്യാഭ്യാസരംഗത്ത് വിജയവും പുരോഗതിയും ഉണ്ടാകും.

4 /5

ചിങ്ങം രാശി (Leo Zodiac Sign)     ചൈത്ര ശുക്ല മുതലാണ് ഹിന്ദു പുതുവത്സരം ആരംഭിക്കുന്നത്. ഈ സമയത്ത് ചിങ്ങം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഈ ആളുകൾക്ക് പൂർവ്വിക സ്വത്തിൽ നിന്ന് പ്രയോജനം ലഭിക്കും. ഈ സമയത്ത്, വരുമാന മാർഗ്ഗങ്ങളിൽ വർദ്ധനവുണ്ടാകും. ഈ സമയത്ത് കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും. മറുവശത്ത്, ജോലിയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ഈ കാലയളവിൽ നിങ്ങൾക്ക് ഈ പ്രശ്നത്തിൽ നിന്ന് മുക്തി നേടാം.

5 /5

മിഥുനം രാശി  (Gemini Zodiac Sign)   മാർച്ച് 22 ന് ആരംഭിക്കുന്ന ഹിന്ദു പുതുവർഷത്തിന്‍റെ പ്രഭാവം മിഥുന രാശിക്കാരുടെ ജീവിതത്തിലും  ദൃശ്യമാകും. ഈ രാശിക്കാർക്ക് ജീവിതത്തിൽ നല്ല ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസില്‍ വിജയം നേടാൻ കഴിയും. ഈ സമയം ഈ രാശിക്കാര്‍ക്ക്  സാമ്പത്തിക നേട്ടങ്ങൾ നൽകും. ഇത് മാത്രമല്ല, നിങ്ങൾക്ക് ഭാഗ്യത്തിന്‍റെ പൂർണ്ണ പിന്തുണ ലഭിക്കും, ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക നേട്ടങ്ങൾ ലഭിക്കും.

You May Like

Sponsored by Taboola