ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് പ്രോട്ടീൻ പ്രധാനമാണ്.
ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് പ്രോട്ടീൻ പ്രധാനമാണ്. മാംസവും മുട്ടയും പോലുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ?
പീനട്ട് ബട്ടര്‍ പതിവായി കഴിക്കുന്നത് പ്രോട്ടീന്‍ ലഭിക്കുന്നതിന് ഗുണം ചെയ്യും.
ഒരു കപ്പ് വേവിച്ച പയർ വർഗങ്ങളിൽ ഏകദേശം 17-18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ഉയർന്ന അളവിൽ പ്രോട്ടീൻ നൽകുന്ന മറ്റൊരു ഭക്ഷണമാണ് സോയ. ശരീരത്തിന്റെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
പാലിലൂടെയും നമുക്ക് പ്രോട്ടീൻ ലഭിക്കുന്നു. അതു കൊണ്ട് തന്നെ പാലും ഡയറ്റിൽ ചേർക്കാവുന്നതാണ്.
വെള്ളക്കടല കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നു. വേവിച്ചോ സാലഡിലോ കറിയിലോ ചേർത്ത് ഉപയോഗിക്കാം.
ഓട്സ് നാരുകളാലും പ്രോട്ടീനാലും സമ്പന്നമാണ്. അതിനാൽ ഓട്സും ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
ആവശ്യമായ അളവിൽ പ്രോട്ടീൻ നൽകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന മറ്റൊരു ഭക്ഷണണമാണ് നട്സ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)