Guava Health Benefits: പ്രമേഹം, ഹൃദ്രോ​ഗം, ചർമ്മ സംരക്ഷണം... 'ഓൾ ഇൻ വൺ പേരക്ക'

വിറ്റാമിനുകൾ എ, സി, ഡയറ്ററി ഫൈബർ, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് പേരക്ക. ഇത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു.

  • Jun 21, 2024, 11:49 AM IST

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ഹൃദയാരോഗ്യം മികച്ചതാക്കുന്നത് വരെ നിരവധിയാണ് പേരക്കയുടെ ​ഗുണങ്ങൾ. ഇത് ആരോ​ഗ്യത്തിന് നൽകുന്ന സംഭാവനകൾ എന്തെല്ലാമാണെന്ന് അറിയാം.

1 /5

പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോ​ഗപ്രതിരോധശേഷി മികച്ചതാക്കുന്നതിനും അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും സഹായിക്കുന്നു.

2 /5

നാരുകളാൽ സമ്പുഷ്ടമായ പേരക്കയ്ക്ക് ​ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. പേരക്കയിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയുന്നു.

3 /5

പേരക്ക കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. ഇത് ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.  

4 /5

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പേരക്ക നല്ലതാണ്. ഇത് ദഹനം മികച്ചതാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

5 /5

കരോട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ എ, സി തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പേരക്ക. ഇത് ചർമ്മത്തെ ആരോ​ഗ്യമുള്ളതാക്കുകയും ചർമ്മത്തിലെ ചുളിവുകൾ മാറ്റി തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

You May Like

Sponsored by Taboola