ഗ്രാമ്പൂവിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
ഭക്ഷണത്തിന് രുചി നൽകുന്നതിൽ മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളിലും ഗ്രാമ്പൂ മുന്നിലാണ്. ഇവയിലടങ്ങിയിരിക്കുന്ന നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നിരവധി ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
ഗ്രാമ്പൂ പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പല്ലുവേദനയും വായ്നാറ്റവും അകറ്റാൻ ഇവ സഹായിക്കും.
ഗ്രാമ്പൂവിൽ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഗ്രാമ്പൂവിന് കഴിയും. പ്രമേഹമുള്ളവർക്ക് ഏറെ ഗുണകരമാണിത്.
ഗ്രാമ്പൂ ചവയ്ക്കുന്നത് ദഹന എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും വയർവേദന, ദഹനക്കേട്, ഗ്യാസ് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
വായിലും തൊണ്ടയിലും ഉണ്ടാകുന്ന വീക്കം നേരിടാനുള്ള കഴിവ് ഗ്രാമ്പൂവിനുണ്ട്. ഒരു കഷ്ണം ഗ്രാമ്പൂ ഉപ്പുമായി ചേര്‍ത്ത് വായിലിട്ടു കടിയ്ക്കുന്നത് തൊണ്ടവേദന മാറാൻ നല്ലതാണ്.
ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി കൊഴുപ്പു നീക്കം ചെയ്യാൻ ഗ്രാമ്പൂ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉത്തമ പ്രതിവിധിയാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)