Blueberries: ദഹനം മികച്ചതാക്കുന്നത് മുതൽ ഹൈപ്പർ ടെൻഷൻ കുറയ്ക്കുന്നത് വരെ... ബ്ലൂബെറി ഇങ്ങനെ കഴിച്ചുനോക്കൂ

യോഗർട്ടും ബ്ലൂബെറിയും ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ഇവയിൽ അവശ്യ പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മികച്ചതാക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

  • Jul 11, 2024, 14:38 PM IST
1 /5

ബ്ലൂബെറിയും തൈരും സംയോജിപ്പിച്ച് കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ഇവ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്. ഇവ രണ്ടിലും വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു.

2 /5

തൈരും ബ്ലൂബെറിയും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇവ നാരുകളാൽ സമ്പുഷ്ടമാണ്. തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് ആവശ്യമായ നല്ല ബാക്ടീരിയകളെ കുടലിൽ വളരാൻ അനുവദിക്കുന്നു. ഗ്രീക്ക് യോഗർട്ട് ബ്ലൂബെറിയുമായി സംയോജിപ്പിച്ച് കഴിക്കുന്നത് വയറുവേദന, അസിഡിറ്റി, മലബന്ധം എന്നിവയിൽ നിന്ന് ആശ്വാസം നൽകും.

3 /5

തൈര് കഴിക്കുന്നവരിൽ ഹൈപ്പർടെൻഷനും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു. തൈരിൽ അവശ്യ വിറ്റാമിനുകളും പൊട്ടാസ്യം ഉൾപ്പെടെയുള്ള ഹൃദയസൌഹൃദ ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോൾ അടിയുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

4 /5

ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ ബ്ലൂബെറി ഗ്രീക്ക് യോഗർട്ട് കോംബോ മികച്ചതാണ്. ഇത് മസ്തിഷ്ക ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോ ബയോട്ടിക്സ് തലച്ചോറിൻറെ ആരോഗ്യം വർധിപ്പിക്കുന്നു. ബ്ലൂബെറിയിലെ ആൻറി ഓക്സിഡൻറുകൾ തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഓർമ്മശക്തി മികച്ചതാക്കാനും സഹായിക്കുന്നു.

5 /5

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന സിങ്ക്, മഗ്നീഷ്യം, റൈബോഫ്ലേവിൻ തുടങ്ങിയ ധാതുക്കൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലൂബെറിക്കൊപ്പം കഴിക്കുമ്പോൾ അതിൻറെ ഫലങ്ങൾ ഇരട്ടിയാക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളെയും രോഗങ്ങളെയും ചെറുക്കുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola