പ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്ന നിരവധി ഭക്ഷങ്ങളുണ്ട്. ഇവ ഏതെന്നും ഇവയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്നും അറിയാം.
പ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്ന നിരവധി ഭക്ഷങ്ങളുണ്ട്. ഇവ ഏതെന്നും ഇവയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്നും അറിയാം.
വാൽനട്ട്: വാൽനട്ട് ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇവ ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനങ്ങളും മികച്ചതാക്കുന്നു. വാൽനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഒലിവ്: ഒലിവ് ആരോഗ്യകരമായ കൊഴുപ്പുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും ഉറവിടമാണ്. ഇത് അണ്ഡാശയത്തിന്റെ പ്രവർത്തനം ഉൾപ്പെടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ ചെയ്യുന്നു. ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും ഒലിവ് മികച്ചതാണ്.
മുന്തിരി: ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് മുന്തിരി മികച്ചതാണ്. ഇവയിൽ റെസ് വെറാട്രോൾ എന്ന ശക്തമായ ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് ശ്വാസകോശത്തിന്റെ പ്രവർത്തനം മികച്ചതാക്കുകയും ശ്വസന ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
അവോക്കാഡോ: അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)