ഡ്രൈഫ്രൂട്ട് കഴിക്കുന്നതിലൂടെ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ലഭ്യമാകുന്നു. സൂപ്പർ ഫുട്ടെന്നും ഇവ അറിയപ്പെടാറുണ്ട്.
ഡ്രൈഫ്രൂട്ട് കഴിക്കുന്നതിലൂടെ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ലഭ്യമാകുന്നു. അതിനാല്‍ തന്നെ ഇവ സൂപ്പര്‍ ഫുഡ് എന്നും അറിയപ്പെടുന്നുണ്ട്. ചെറിയ അളവില്‍ കഴിക്കുമ്പോള്‍ തന്നെ ഉണ്ടാവുന്ന നേട്ടങ്ങള്‍ വലിയതാണ്. ധാതുക്കള്‍, പ്രോട്ടീന്‍, നാരുകൾ, വിറ്റാമിനുകൾ എന്നിവയാല്‍ സമ്പന്നമായ ഡ്രൈഫ്രൂട്ടുകളുടെ ഗുണങ്ങള്‍ അറിയാം.
ബദാം, കശുവണ്ടി മുതലായ ഡ്രൈഫ്രൂട്ടുകളില്‍ ധാരാളം ആന്റിഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ബദാം, മക്കാഡാമിയ നട്സ്, ഹെസെല്‍ നട്സ് പോലുള്ളവയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ഹൃദയത്തിന് നല്ലതാണ്. ഇവ കഴിക്കുന്നതിലൂടെ ഹൃദയ ധമനിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു.
ഡ്രെഫ്രൂട്ടില് മഗ്നീഷ്യം, വിറ്റാമിന്‍ കെ എന്നിവയുടെ സാനിധ്യമുണ്ട്. ഇവ എല്ലുള്ക്ക് ശക്തി നല്‍കുകയും അവയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ കാക്കുകയും ചെയ്യുന്നു.
ഡ്രൈഫ്രൂട്ടുകളിലുള്ള പൊട്ടാഷ്യം സോഡിയത്തിന്റെ അളവ് സന്തുലിതമാക്കുന്നു. നാരുകളും കൊഴുപ്പുകളും ഹൃദയ ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇവ രക്ത സമ്മർദ്ദം കുറയ്ക്കുന്നു.
ബി-6, മഗ്നീഷ്യം, ഫോസ്ഫെറസ് പോലുള്ള പോഷകങ്ങള്‍ ധാരാളം ഡ്രൈഫ്രൂട്ടുകളില്‍ ഉണ്ട്. ഇവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)