മാതളനാരങ്ങ ഹൃദയത്തെ പലവിധത്തിൽ സംരക്ഷിക്കുന്നു. മാതളനാരങ്ങയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ കൊളസ്‌ട്രോളിന്റെയും പ്ലാക്കുകളുടെയും ശേഖരം കുറയ്ക്കുകയും ധമനികളുടെ ഭിത്തികൾ കഠിനമാകുന്നത് തടയുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് മാതളനാരങ്ങ മികച്ചതാണ്.
ദിവസവും മാതളനാരങ്ങ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
മാതളനാരങ്ങ എൽഡിഎൽ അളവ് കുറച്ച് എച്ച്ഡിഎൽ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.
ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും മാതളനാരങ്ങ മികച്ചതാണ്.
ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞുകൂടുന്നത് രക്തപ്രവാഹത്തിന് തടസം സൃഷ്ടിക്കുകയും ഹൃദ്രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.