അമേരിക്കന്‍ ഗായകന് നിക്ക് ജോനാസിന് ഇന്ന് 29 വയസ് തികയുന്നു. 2018 ഡിസംബർ 1 നാണ് അദ്ദേഹം ഹിന്ദി സിനിമാ താരം പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചത്. ഇതോടെ അദ്ദേഹം ബോളിവുഡില്‍ ഇന്ത്യയുടെ മരുമകനായും അറിയപ്പെടുന്നു.
പ്രിയങ്കയുടെയും നിക്കിന്റെയും പ്രണയം ബോളിവുഡിലും ഹോളിവുഡിലും പ്രശസ്തമാണ്. നിക്കിനെ പ്രശംസിക്കുന്നതില്‍ ഒരു കുറവും വരുത്താറില്ല പ്രിയങ്ക ചോപ്ര. എന്നാല്‍, നിക്ക്, പ്രിയങ്കയെ "Muse എന്നാണ് വിളിക്കാറ്.
പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും തമ്മിലുള്ള വിവാഹം 2018 ഡിസംബർ 1 ന് രാജസ്ഥാനിലെ ജോധ്പൂരിലാണ് നടന്നത്.
ആഡംബര പൂര്‍വ്വമായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരുടേയും പാരമ്പര്യത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്തിയിരുന്നു.
ഹോളിവുഡില്‍ ചുവടുറപ്പിക്കാനാണ് പ്രിയങ്ക നിക്കിനെ വിവാഹം കഴിച്ചത് എന്നായിരുന്നു തുടക്കത്തില്‍ ഒരു യുഎസ് മാധ്യമം വിശേഷിപ്പിച്ചത്. ഈ വാര്‍ത്തയെ നിക്കിന്റെ കുടുംബം തള്ളിക്കളഞ്ഞു.
ഇരുവരുടെയും പ്രായവ്യത്യാസം പിന്നീട് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി.
പ്രിയങ്ക ചോപ്ര നിക്ക് ജോനാസിനേക്കാൾ 10 വയസ് മുതിര്‍ന്നതാണ്. രണ്ടുപേരും തമ്മിലുള്ള പ്രായവ്യത്യാസം ഓൺലൈനിൽ ധാരാളം memes സൃഷ്ടിച്ചു.
പ്രിയങ്കയും നിക്കും ആദ്യം കണ്ടുമുട്ടിയത് 2017 Met Gala-യില്‍ വച്ചാണ്.
തന്റെ ഏറ്റവും വലിയ പ്രോത്സാഹനം ഭർത്താവ് നിക്ക് ജോനാസാണ് എന്നാണ് പ്രിയങ്ക പറയുന്നത്. തന്റെ നേട്ടങ്ങളെ എന്നും നിക്ക് പ്രശംസിക്കുമെന്നും പ്രിയങ്ക ചോപ്ര പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് ഇരുവരും.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ പ്രിയങ്ക ചോപ്ര തന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇരുവരുടെയും പ്രണയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയമാണ്...