Hanuman ji Favourite Zodiac Sign: ഈ രാശിക്കാരോട് എപ്പോഴും ദയ കാണിക്കും, ഹനുമാന്‍റെ പ്രിയ രാശിക്കാര്‍ ഇവരാണ്

Hanuman ji Favourite Zodiac Sign: ജ്യോതിഷ പ്രകാരം, ഹനുമാൻ ജി എപ്പോഴും ചില രാശിക്കാരോട് ദയ കാണിക്കുന്നു. അപകടങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഈ രാശിക്കാർ എപ്പോഴും സുരക്ഷിതരായിരിക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ പോലും അവർ അത് വേഗത്തിൽ മറികടക്കും. അതായത്, ചില രാശിക്കരുടെമേല്‍ ഹനുമാന്‍റെ കൃപ എപ്പോഴും ഉണ്ടാകും. അവരോട് എപ്പോഴും ദയ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്‍റെയും ഭൂമിയുടെയും  ഉടമയാക്കുകയും ചെയ്യുന്നു.

ഹൈന്ദവ വിശ്വാസമനുസരിച്ച് രാമ ഭക്തനായ ഹനുമാന്‍റെ കൃപ ഉണ്ടെങ്കില്‍ ആ വ്യക്തി ഏതു  പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കും. അതായത്,  ബജ്റംഗബലി അവനെ സംരക്ഷിക്കുന്നു. അതുകൊണ്ടാണ് ആളുകൾ ചൊവ്വാഴ്ചകളിൽ ഹനുമാനെ പ്രീതിപ്പെടുത്താനായി പ്രത്യേക പൂജകള്‍ നടത്തുകയും ഉപവസിക്കുകയും ചെയ്യന്നത്. 

1 /5

ചില രാശിക്കാർ ഈ കാര്യത്തിൽ ഭാഗ്യവാന്മാരാണ്, അതായത് അവരുടെ മേല്‍ ഹനുമാന്‍ ഏറെ കൃപ  ചൊരിയുന്നു.  ഈ രാശിക്കാരുടെ മേൽ ഹനുമാൻ പ്രത്യേക അനുഗ്രഹങ്ങൾ വര്‍ഷിക്കുന്നു. ഇവര്‍ എല്ലാ തരത്തിലുമുള്ള പ്രശ്നങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും രക്ഷിക്കപ്പെടുന്നു, എന്തെങ്കിലും തരത്തിലുള്ള കുഴപ്പങ്ങൾ വന്നാൽ, അവർ അത് വേഗത്തിൽ അത് തരണം ചെയ്യുന്നു.  ഹനുമാന്‍റെ പ്രിയപ്പെട്ട രാശികൾ ആരൊക്കെയാണ് എന്ന് നോക്കാം...   

2 /5

മേടം രാശിക്കാര്‍ (Aries Zodiac Sign): ചൊവ്വ ഭരിക്കുന്ന മേടം രാശിക്കാര്‍ ഹനുമാന്‍റെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ്. ഹനുമാന്‍റെ കൃപയാൽ മേടം രാശിക്കാരില്‍  വളരെയധികം ധൈര്യവും ശക്തിയും ഇച്ഛാശക്തിയും ഏകാഗ്രതയും ഉണ്ട്. സാധാരണയായി അവരുടെ ജീവിതം സുഖകരമായി കടന്നുപോകുന്നു. ഏതു  വെല്ലുവിളി വന്നാലും അവർ അതിനെ നിർഭയം നേരിടുന്നു. ഇത്തരക്കാർക്ക് ജീവിതത്തിൽ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ല.

3 /5

ചിങ്ങം രാശിക്കാര്‍ (Leo Zodiac Sign): ചിങ്ങം രാശിക്കാർക്ക് ഹനുമാന്‍റെ  പ്രത്യേക അനുഗ്രഹം ഉണ്ടകും. ഹനുമാന്‍റെ കൃപയാൽ അവർ തങ്ങളുടെ മുന്നില്‍ വരുന്ന എല്ലാ പ്രയാസങ്ങളും ക്ഷണ നേരം കൊണ്ട് മറികടക്കുന്നു. നല്ല നേതൃത്വപരമായ കഴിവ് കൊണ്ട് സമ്പന്നരാണ് ഈ രാശിക്കാര്‍. ജീവിതത്തിൽ ധാരാളം പേരും പണവും ബഹുമാനവും ഇവര്‍ നേടും. അവർ ജീവിക്കുന്ന ഏത് മേഖലയിലും അവർ വളരെയധികം മുന്നേറുന്നു. 

4 /5

വൃശ്ചികം രാശിക്കാര്‍ (Scorpio Zodiac Sign): വൃശ്ചിക രാശിക്കാർക്ക് ഹനുമാൻ പല നേട്ടങ്ങളും സമ്മാനിക്കുന്നു. ഹനുമാന്‍റെ കൃപയാൽ ഈ രാശിക്കാര്‍ ഒരിയ്ക്കലും സാമ്പത്തിക പ്രതിസന്ധി നേരിടുന്നില്ല. അവരുടെ ജീവിതത്തില്‍ ധാരാളം പണമുണ്ടാകും. അവര്‍ സുഖകരമായ ജീവിതം നയിക്കുന്നു.   

5 /5

കുംഭം: രാശിക്കാര്‍ ( Aquarius Zodiac Sign): കുംഭ രാശിക്കാരോട് ഹനുമാന്‍ എപ്പോഴും ദയ കാണിക്കുന്നു. അവർക്ക് ജീവിതത്തില്‍ തടസ്സങ്ങൾ നേരിടേണ്ടിവരില്ല. കഠിനാധ്വാനത്തിന്‍റെ അടിസ്ഥാനത്തിൽ അവർ ആഗ്രഹിക്കുന്നതെന്തും അവർ നേടുന്നു. ഈ രാശിക്കാര്‍ ഹനുമാനെ ആരാധിക്കുന്നത് അല്ലെങ്കില്‍ പൂജിക്കുന്നത് അവര്‍ ആഗ്രഹിക്കുന്നതെന്തും നേടാന്‍ അവരെ സഹായിയ്ക്കുന്നു.    (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola