ഭക്ഷണം കഴിച്ച ശേഷം നിങ്ങൾ ഇക്കാര്യങ്ങൾ ചെയ്യാറുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കുക!

ആരോഗ്യം നിലനിർത്താൻ പോഷകസമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണ്. കോവിഡ് കാലഘട്ടത്തിനു ശേഷം, ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ്. ആരോഗ്യം നിലനിർത്താൻ, ആളുകൾ അവരുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണം ഉൾപ്പെടുത്തുക മാത്രമല്ല, വ്യായാമം ഉൾപ്പെടെ അവരുടെ ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്യുന്നു. എന്നാൽ ആരോഗ്യമുള്ളവരായിരിക്കാൻ ഇത് മാത്രം പോരാ. നമ്മുടെ ചില ശീലങ്ങളും ആരോഗ്യവുമായി വലിയ രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു.  

 

 Habits that should not be done after eating: ഭക്ഷണം കഴിച്ച ശേഷം നമ്മൾ ചെയ്യുന്ന പല ശീലങ്ങളും ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ട് ഭക്ഷണം കഴിച്ച ഉടനെ ചെയ്യാൻ പാടില്ലാത്ത ചില ശീലങ്ങളെ പരിചയപ്പെടാം.

1 /5

ചായയും കാപ്പിയും കുടിക്കരുത്: ഭക്ഷണം കഴിച്ചയുടൻ ചായയും കാപ്പിയും കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. എന്നാൽ ഭക്ഷണത്തിന് ശേഷം ചായ-കാപ്പി കുടിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തിന് ദോഷകരമാണ്. കാരണം ഇത് നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുന്നു.  

2 /5

കുളിക്കരുത്: ഭക്ഷണം കഴിച്ച ശേഷം കുളിക്കരുത്. ഭക്ഷണം കഴിച്ചതിനു ശേഷം കുളിക്കുന്നത് ശരീര താപനിലയിൽ മാറ്റം വരുത്തുന്നു. ഇതോടൊപ്പം, ദഹനവും തകരാറിലാകുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.  

3 /5

ഉറങ്ങരുത്: ചിലർക്ക് ഭക്ഷണം കഴിച്ച ഉടൻ തന്നെ ഉറക്കം വരാറുണ്ട്. അതേസമയം, ചിലർ ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കാൻ വേണ്ടിയും  ഉറങ്ങാറുണ്ട്. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണ ശേഷം ഉറങ്ങുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ബാധിക്കുന്നു. ഇതിലൂടെ കഠിനമായ നെഞ്ചെരിച്ചിലും ഉണ്ടായേക്കാം.   

4 /5

വ്യായാമം ചെയ്യരുത്: ചിലർ ഭക്ഷണം കഴിച്ചയുടൻ വ്യായാമം ചെയ്യാറുണ്ട്. ഈ ശീലം ഉടനടി മാറ്റണം. നിങ്ങൾ ഭക്ഷണം കഴിച്ച ഉടൻ വ്യായാമം ചെയ്താൽ അത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ഓക്കാനം, ഛർദ്ദി, വയറുവേദന തുടങ്ങിയവ അനുഭവപ്പെടാൻ കാരണമാകും.   

5 /5

പഴങ്ങൾ കഴിക്കരുത്: ആഹാരം കഴിച്ച ഉടനെ പഴങ്ങൾ കഴിക്കരുത്. ഭക്ഷണം കഴിച്ചയുടനെ പഴങ്ങൾ കഴിക്കുന്നത് ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നത് കുറയ്ക്കും. ഇക്കാരണത്താൽ, നമ്മുടെ ശരീരം നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നത്.   

You May Like

Sponsored by Taboola