Guru Chandra yuti 2023: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറുന്നു. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതിനെ ഗ്രഹസംക്രമണം എന്നാണ് പറയുന്നത്. ഏതെങ്കിലും രണ്ട് ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോഴോ പരസ്പരം കൂടിച്ചേരുമ്പോഴോ ആണ് രാജയോഗെയിം ഉണ്ടാകുന്നത്.
Gajalekshmi Rajayoga 2023: ഒരു വ്യക്തിക്ക് അപാരമായ സമ്പത്ത് നല്‍കുകയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്കുന്ന യോഗമാണ് ഈ ഗജലക്ഷ്മി യോഗം. ജ്യോതിഷ പ്രകാരം ഏപ്രില്‍ 21 ന് ഗജലക്ഷ്മിയോഗം രൂപപ്പെട്ടിരിക്കുകയാണ്. ചന്ദ്രനും വ്യാഴവും ഒരുമിക്കുമ്പോഴാണ് ഇത്തരം യോഗം ഉണ്ടാകുന്നത്.
രാഹു നേരത്തെ തന്നെ മേടരാശിയില്‍ നിലനില്‍ക്കുന്നുണ്ട് ഇന്നിതാ വ്യാഴം മേട രാശിയില്‍ പ്രവേശിച്ചു ഇതിലൂടെ ഗജലക്ഷ്മി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ യോഗഫലം മൂലം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം, സമാധാനം, ഐശ്വര്യം മുതലായവയുണ്ടാകും. ഗജലക്ഷ്മിയോഗം ഏതു രാശിയിലായാലും ശനിയുടെ ഏഴര ശനി കാലഘട്ടം അവസാനിക്കുകയും സമ്പത്തും സന്തോഷവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മേടം (Aries): ഗജലക്ഷ്മി രാജയോഗം മേടം രാശിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. ജോലിയില്ലാത്തവര്‍ക്ക് നല്ല ജോലി. ജോലി ചെയ്യുന്ന ആളുകള്‍ക്ക് പുരോഗതി, വീട്ടില്‍ സമാധാനവും സന്തോഷവും കൈവരിക്കും. നിങ്ങളുടെ ദാമ്പത്യജീവിതം ഈ സമയം സന്തുഷ്ടമായിരിക്കും.
ഇടവം (Taurus): ഗജലക്ഷ്മി രാജയോഗം ഇടാം രാശിക്കാർക്ക് ശുഭകരമായിരിക്കും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും, ഇണയുമായുള്ള ബന്ധത്തില്‍ പുരോഗതി, കാണും. പഴയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടം. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചന വരും.
മിഥുനം (Gemini): ഗജലക്ഷ്മി യോഗത്തിന്റെയും വ്യാഴത്തിന്റെയും അനുഗ്രഹത്താല്‍ നിങ്ങളുടെ വീട്ടില്‍ സന്തോഷം വരും. ഉന്നതി, പ്രശസ്തി, സ്ഥാനമാനങ്ങള്‍ എന്നിവയ്ക്കൊപ്പം നിങ്ങള്‍ക്ക് ധനനേട്ടവും ഉണ്ടാകും. ദാമ്പത്യജീവിതത്തില്‍ നിങ്ങള്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിക്കും. വിവാഹത്തിനായി കാത്തിരിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.
ധനു (Sagittarius): ധനു രാശിയില്‍ ഗജലക്ഷ്മിയോഗം രൂപപ്പെടുന്നത് ശനിയുടെ ഏഴരശനി പ്രഭാവം അവസാനിച്ചുള്ള ഒരു അനുഗ്രഹം പോലെയാണ്. ഇക്കാരണത്താല്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തില്‍ പ്രണയം തിരിച്ചുവരും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. ദീര്‍ഘദൂര യാത്രകള്‍ക്ക് സാധ്യത.
തുലാം (Libra): ഈ സമയം നിങ്ങള്‍ക്ക് ഗുണകരമാണെന്ന് തെളിയും. സന്താനഭാഗത്തുനിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. മത്സര പരീക്ഷയില്‍ വിജയം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് പ്രണയകാര്യങ്ങളില്‍ വിജയം നേടാനും കഴിയും.