വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി, പൊട്ടാസ്യം, കാത്സ്യം എന്നിവയാൽ സമ്പന്നമാണ് മുന്തിരി. ഫ്ലവനോയിഡുകളും ശക്തമായ ആന്റി ഓക്‌സിഡന്റ് ഘടകങ്ങളും മുന്തിരിയിൽ കാണപ്പെടുന്നു. ഇത് ശരീരത്തെ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. കലോറി, ഫൈബർ, ഗ്ലൂക്കോസ്, മഗ്നീഷ്യം, സിട്രിക് ആസിഡ് തുടങ്ങിയ ധാരാളം പോഷകങ്ങളും മുന്തിരിയിൽ മതിയായ അളവിൽ കാണപ്പെടുന്നു.
പച്ച, കറുപ്പ് നിറങ്ങളിൽ മുന്തിരി കാണുന്നത് വളരെ സാധാരണമാണ്. പക്ഷേ, അത്ര സാധാരണമല്ലാത്ത മുന്തിരി ഇനങ്ങളും ഉണ്ട്. പർപ്പിൾ, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളിലും മുന്തിരി ലഭ്യമാണ്.
ജോലിക്കിടയിൽ പെട്ടെന്ന് ക്ഷീണിക്കുന്നവർ മുന്തിരി കഴിക്കുന്നത് നല്ലതാണ്. മുന്തിരി കഴിയ്ക്കുന്നതിലൂടെ ശരീരത്തിന് പെട്ടെന്ന് ഊർജം ലഭിക്കും.
മുന്തിരിക്ക് ആന്റിവൈറൽ ഗുണങ്ങളുണ്ട്. ഇത് ചർമ്മ സംബന്ധമായ അലർജികൾ നീക്കം ചെയ്യുന്നതിനും അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. പോളിയോ, വൈറസ്, ഹെർപ്പസ് തുടങ്ങിയ വൈറസുകളെ ചെറുക്കാനും മുന്തിരിയിലെ ആന്റിവൈറൽ ഗുണങ്ങൾ സഹായിക്കും.
മുന്തിരി കഴിക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാം. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ മുന്തിരി കഴിക്കുന്നത് വളരെ ഗുണം ചെയ്യും. മുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാം.
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദയാഘാതം, രക്തം കട്ടപിടിക്കൽ തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഇതുകൂടാതെ, മുന്തിരി കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാനും സഹായിക്കും.
മുന്തിരി കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ശക്തമായ പ്രതിരോധശേഷി ശരീരത്തെ പല അണുബാധകളിൽ നിന്നും സംരക്ഷിക്കും.