Dry Fruits Benefits: നട്ട്‌സും ഡ്രൈഫ്രൂട്ട്സും പതിവായി കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇവ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. അതിനാല്‍ തന്നെ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നട്ട്‌സും ഡ്രൈഫ്രൂട്ട്സും പതിവായി കഴിയ്ക്കുന്നത് ഉത്തമമാണ്.
എന്നാല്‍, അമ്മയും അമ്മൂമ്മയും മറ്റും നട്ട്‌സും ഡ്രൈഫ്രൂട്ട്സും കുതിർത്ത് കഴിക്കാൻ പറയുന്നത് നിങ്ങള്‍ കേട്ടിരിയ്ക്കും. അതായത്, നട്ട്‌സും ഡ്രൈ ഫ്രൂട്ട്‌സും രാത്രി മുഴുവൻ കുതിർത്ത ശേഷം കഴിക്കുന്നതിന്‍റെ ഗുണങ്ങൾ പതിന്മടങ്ങാണ് എന്നതാണ് അതിന്‍റെ കാരണം.
ബദാമിൽ ധാരാളം മോണോസാച്ചുറേറ്റഡ് ഫാറ്റും ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്, ഇത് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് അധികം വിശപ്പ് അനുഭവപ്പെടില്ല. ഒപ്പം വീണ്ടും വീണ്ടും എന്തെങ്കിലും കഴിക്കാനുള്ള ആഗ്രഹവും ഉണ്ടാകില്ല. കലോറി കുറഞ്ഞ ബദാം ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാൻ വളരെ ഉപയോഗപ്രദമാണ്. ധാരാളം പോഷകങ്ങളാൽ സമ്പന്നമായ ബദാം വയറിലെ കൊഴുപ്പ് കുറയ്ക്കാനും
വാല്‍നട്ട് ഒരു സൂപ്പര്‍ഫുഡ് ആണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് ഇത്. നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സൗന്ദര്യം സംരക്ഷിക്കുന്നതിനും വാല്‍നട്ട് ഉത്തമമാണ്. 30 ഗ്രാം വാല്‍നട്ടില്‍ മതിയായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ശരീരഭാരം കുറക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ഒരു പിടി വാള്‍നട്ട് കുതിര്‍ത്ത് രാവിലെ കഴിക്കാന്‍ ശ്രമിക്കുക. നിങ്ങൾ കുതിർത്ത വാൽനട്ട് പതിവായി കഴിയ്ക്കുകയാണ് എങ്കില്‍ നിങ്ങളുടെ ചർമ്മം എപ്പോഴും ചെറുപ്പമായിരിയ്ക്കും.
ഉണക്കമുന്തിരി (Dry Grapes) കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ ഏറെ നല്ലതാണ്. ഉണക്കമുന്തിരിയിൽ കലോറി വളരെ കുറഞ്ഞ അളവിലാണ് ഉള്ളത്. അതിനാല്‍ തന്നെ വീണ്ടും വീണ്ടും ഭക്ഷണം കഴിയ്ക്കണമെന്ന ആഗ്രഹം തോന്നില്ല. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ഉണക്ക മുന്തിരി സഹായകമാണ്.
നാരുകളാൽ സമ്പുഷ്ടമാണ് പിസ്ത (Pistachio). നിങ്ങൾക്ക് വീണ്ടും വീണ്ടും വിശപ്പ് തോന്നുകയോ അൽപസമയം കഴിഞ്ഞ് എന്തെങ്കിലും കഴിക്കുന്ന ശീലമോ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്തുക.
ഈന്തപ്പഴത്തിൽ നാരുകളുടെ അളവ് വളരെ കൂടുതലാണ്, ഇത് ദഹനത്തിന് വളരെ ഗുണം ചെയ്യും. ഇത് കഴിക്കുന്നതിലൂടെ ദഹനം വളരെ എളുപ്പമാകും, ഇത് ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായിക്കുന്നു.