Saturn Nakshatra Transit 2024: ശനിയുടെ രാശിമാറ്റം വലിയ മാറ്റങ്ങൾ കൊണ്ടുവരും. 30 വർഷത്തിനു ശേഷം ശനി കുംഭ രാശിയിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും
Saturn Nakshatra Transit 2024: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറുന്നതോടൊപ്പം അതിന്റെ നക്ഷത്രവും മാറാറുണ്ട്. നവഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനി
Saturn Nakshatra Transit 2024: ശനിയുടെ രാശിമാറ്റം വലിയ മാറ്റങ്ങൾ കൊണ്ടുവരും. 30 വർഷത്തിനു ശേഷം ശനി കുംഭ രാശിയിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും
Saturn Nakshathra Transit 2024: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറുന്നതോടൊപ്പം അതിന്റെ നക്ഷത്രവും മാറാറുണ്ട്.
നവഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനി. രണ്ടര വർഷം കൊണ്ടാണ് ശനി അതിൻ്റെ രാശി മാറ്റുന്നത്. നിലവിൽ ശനി കുംഭത്തിലാണ്. ഇവിടെ ശനി ഉടൻ തന്നെ നക്ഷത്രമാറ്റം നടത്തും.
കർമ്മദാതാവായ ശനി 2024 മെയ് 12 ന് രാവിലെ 8:08 ന് പൂരുരുട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ പ്രവേശിക്കും. ഈ രീതിയിൽ ആഗസ്റ്റ് 18 വരെ ശനി തുടരും.
ശനിയുടെ ഈ മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 3 രാശികളിൽ പെട്ടവർക്ക് ശനിയുടെ ഈ നക്ഷത്ര മാറ്റം വളരെയധികം ഗുണം നൽകും. ആ രാശിക്കാർ ഏതൊക്കെ അറിയാം...
ഇടവം (Taurus): ശനിയുടെ നാല്ശാത്ര മാറ്റം ഇടവ രാശിക്കാരുടെ തൊഴിലിനും ബിസിനസ്സിനും വളരെ അനുകൂലമായിരിക്കും. ഇവർക്ക് കരിയറിൽ പുരോഗതി നേടാനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങൾക്ക് ഉയർന്ന സ്ഥാനവും ശമ്പള വർദ്ധനവും ലഭിക്കും, പുതിയ ജോലി ലഭിക്കും ബിസിനസ് നല്ല രീതിയിൽ നടക്കും
മിഥുനം (Gemini): ശനിയുടെ നക്ഷത്ര മാറ്റം മിഥുന രാശിക്കാർക്ക് അനുകൂലമായിരിക്കും. ഇവർ ഈ സമയം നല്ല നിക്ഷേപങ്ങൾ നടത്തും. ഇത് ഭാവിയിൽ വലിയ ലാഭം നൽകും. കരിയറിൻ്റെ കാര്യത്തിൽ നിങ്ങൾക്ക് പുരോഗതിയുണ്ടാകും, വരുമാനം വർദ്ധിക്കും, ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് പണം ലഭിക്കും.
മകരം (Capricorn): മകരം രാശിക്കാർക്ക് ശനിയുടെ സ്പെഷ്യൽ കൃപയുണ്ടാകും. ഇവരുടെ സുവർണ്ണ നാളുകൾക്ക് തുടക്കം കുറിക്കാൻ പോകുകയാണ്. കാലാകാലങ്ങളിൽ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. കഠിനാധ്വാനത്തിൻ്റെ പൂർണ ഫലം ലഭിക്കും. ജോലിക്കാർക്ക് പ്രമോഷൻ ലഭിക്കും, ശമ്പളം വർദ്ധിക്കും. വ്യക്തിത്വം മെച്ചപ്പെടും. ആഗ്രഹം സാധിച്ചേക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)