Grace Antony: ദുബായിൽ ഗ്ലാമറസ് ലുക്കിൽ നടി ഗ്രേസ് ആന്റണി, ചിത്രങ്ങൾ കാണാം

കുമ്പളങ്ങി നൈറ്റസ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. മികച്ച അഭിനയ മികവിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയിട്ടുള്ള ഗ്രേസിന് ഒരുപാട് ആരാധകരുമുണ്ട്.

1 /5

ഇന്നത്തെ തലമുറയിലെ ഉർവശി എന്ന് പാർവതി തിരുവോത്ത് വിശേഷിപ്പിച്ച നടിയാണ് ഗ്രേസ്. ഗ്രേസിന്റെ അഭിനയത്തിൽ നിന്നും പ്രേക്ഷകർക്കും അത് പലപ്പോഴും തോന്നിയിട്ടുണ്ട്.  

2 /5

അതെ സമയം സമൂഹ മാധ്യമങ്ങളിൽ സജീവമായ ഗ്രേസ് തന്റെ പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ദുബൈയിലെ ഒരു ഉല്ലാസബോട്ടിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് ഗ്രേസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

3 /5

കഴിഞ്ഞ ദിവസം നടി സാനിയ ഇയ്യപ്പനും ഇത്തരത്തിൽ ഉല്ലാസബോട്ടിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒരുമിച്ച് ദുബൈയിൽ പോയതാണോ എന്നും ചിലർ സംശയം ചോദിക്കുന്നുണ്ട്.  

4 /5

ഇരുവരും ഒരുമിച്ച് അഭിനയിച്ച സാറ്റർഡേ നൈറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബൈയിൽ എത്തിയപ്പോഴുള്ള ഒഴിവ് സമയത്ത് എടുത്ത ഫോട്ടോയാകുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 

5 /5

ഈ അടുത്തിടെ ഇറങ്ങിയ റോഷാക്ക്, അപ്പൻ എന്നീ സിനിമകളിലും ഗ്രേസ് അഭിനയിച്ചിരുന്നു.  

You May Like

Sponsored by Taboola