Surya Gochar 2023: 12 മാസത്തിന് ശേഷം സൂര്യന്‍ സ്വരാശിയിൽ; ഈ 3 രാശിക്കാർ തിളങ്ങും സൂര്യനെപ്പോലെ!

Sun Transit In Leo: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവരുടെ രാശി മാറും. അത്തരത്തില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും 30 ദിവസത്തെ ഇടവേളയില്‍ ഓരോ രാശിയും മാറാറുണ്ട്.

Surya Gochar 2023: സൂര്യന്റെ ഈ രാശി മാറ്റത്തെ സംക്രാന്തി എന്നാണ് പറയുന്നത്.  ഈ സമയത്ത് സൂര്യന്‍ കര്‍ക്കടക രാശിയില്‍ ഇരിക്കുകയാണ്.  ആഗസ്റ്റ് 17 ന് സൂര്യന്‍ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും.

1 /6

സൂര്യന്റെ ഈ രാശി മാറ്റത്തെ സംക്രാന്തി എന്നാണ് പറയുന്നത്.  ഈ സമയത്ത് സൂര്യന്‍ കര്‍ക്കടക രാശിയില്‍ ഇരിക്കുകയാണ്.  ആഗസ്റ്റ് 17 ന് സൂര്യന്‍ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും.

2 /6

ഒരു വര്‍ഷത്തിനു ശേഷം സൂര്യന്‍ വീണ്ടും സ്വരാശിയില്‍ പ്രവേശിക്കുന്നു. സൂര്യന്റെ ഈ സംക്രമണത്തോടെ ചില രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ കിട്ടും.  ഇവർക്ക് ധന ലാഭത്തോടൊപ്പം സമൂഹത്തില്‍ ബഹുമാനവും ആദരവും ലഭിക്കും.

3 /6

സൂര്യന്റെ ചിങ്ങം രാശി സംക്രമത്തില്‍ നിന്ന് ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് മിന്നിത്തിളങ്ങുക എന്നറിയാം...

4 /6

മിഥുനം (Gemini): മിഥുന രാശിയില്‍ സൂര്യന്‍ ഈ സമയം മൂന്നാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്.  അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. തൊഴില്‍ ചെയ്യുന്ന ആളുകളുടെ ജോലികള്‍ പ്രശംസിക്കപ്പെടും. ഇതോടൊപ്പം പ്രമോഷന്‍ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വീണ്ടും തുടങ്ങും. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഒരു യാത്ര പോകാൻ യോഗമുണ്ട്

5 /6

കര്‍ക്കടകം (Cancer):  കര്‍ക്കിടകം രാശിയില്‍ സൂര്യന്‍ രണ്ടാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. സമ്പാദ്യത്തിന്റെയും സംസാരത്തിന്റെയും കുടുംബത്തിന്റെയും ഭവനമാണ് ഇത്.   ഇത്തരമൊരു സാഹചര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും.  ജോലി ചെയ്യുന്നവര്‍ക്ക് ഒരുപാട് സന്തോഷം ഉണ്ടാകും. കുടുംബത്തിൽ കൂട്ടായ്മ ഉണ്ടാകും. അവര്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും. എന്നാല്‍ നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും ഈ സമയം അല്‍പ്പം നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും.

6 /6

ചിങ്ങം (Leo): ഈ രാശിയില്‍ സൂര്യന്‍ ലഗ്‌ന ഗൃഹത്തില്‍ പ്രവേശിക്കും. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്‍. അതുകൊണ്ടുതന്നെ ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം നല്ല ആരോഗ്യവും ഊര്‍ജ്ജവും ആത്മവിശ്വാസവും ഉണ്ടായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശക്തിയാല്‍ നിങ്ങള്‍ക്ക് ജോലിയില്‍ വിജയം നേടാന്‍ കഴിയും. നിരവധി പുതിയ സുവര്‍ണ്ണാവസരങ്ങള്‍ കണ്ടെത്താനാകും. ആരോഗ്യം നല്ലതായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എല്ലാവരുടെയും ഹൃദയം കീഴടക്കാനും കഴിയും.

You May Like

Sponsored by Taboola